ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

പനിനീൎപ്പുഷ്പങ്ങൾ ഉണ്ടു. ഞങ്ങളുടെ തോട്ടത്തിൽ
മഞ്ഞൾനിറമായ പനിനീൎപ്പുഷ്പങ്ങൾ ഇല്ല. എ
ന്റെ മൂത്തച്ഛന്നു നല്ലൊരു പൂത്തോട്ടം ഉണ്ടു. അ
വന്റെ എല്ലാ പുഷ്പങ്ങളും ഏറ്റവും നല്ലവ തന്നെ.
നിങ്ങളുടെ പൂങ്കാവിൽ ഫല വൃക്ഷങ്ങളും ഉണ്ടൊ?
അതെ, ചില നാരകങ്ങളും ഒന്നു രണ്ടു മാവുകളും
ഉണ്ടു. ഈമാവുകളുടെമാങ്ങ വലിയതുംമധുരമുള്ളതു
മാകുന്നു. വീട്ടിന്റെ മുമ്പിൽ ചുവന്നതും വെളുത്തതു
മായ പനിനീൎപൂമരങ്ങളുടെ മൂന്നു കള്ളികൾ ഉണ്ടു.
ഈ പനിനീൎപ്പുഷ്പങ്ങളുടെ മണം ഏറ്റവും സുഗ്രാ
ഹ്യമുള്ളതാകുന്നു. നിന്റെ സഹോദരന്റെ പുഷ്പ
ക്കള്ളി എവിടെ?ഭവനത്തിന്റെമുൻഭാഗത്തുതന്നെ.
എന്റെ മൂത്തപ്പന്റെ പറമ്പിൽ വളരെ മാവുണ്ടു,
എങ്കിലുംപിലാവും വള്ളിയും അധികമില്ല. എന്റെ
അച്ഛന്റെ ഉറങ്ങുന്ന മുറി ഞങ്ങളുടെ ഇരിക്കുന്ന
മുറിയോടു ചേൎന്നിരിക്കുന്നു. എന്റെ സഹോദരിയു
ടെ കൈ നന്ന ചെറിയതാകുന്നു; അതു എന്റെഅ
മ്മയുടെ കൈയോളം വലിയതല്ല.

7. പാഠം.

ആവൎത്തന.

To give കൊടുക്ക, തരിക; to fetch എടുക്ക,വാങ്ങുക.

I give ഞാൻ കൊടുക്കുന്നു. I fetch ഞാൻ വാങ്ങുന്നു.
Thou givest നീ " Thou fetchest നീ "
He gives അവൻ " He fetches അവൻ "
She gives അവൾ " She fetches അവൾ "
It gives അതു " It fetches അതു "

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/19&oldid=183639" എന്ന താളിൽനിന്ന് ശേഖരിച്ചത്