ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

അഭ്യാസങ്ങൾ.

കണ്ണും മൂക്കും വായും മുഖത്തിന്റെ അംശങ്ങൾ
ആകുന്നു. നിന്റെ സഹോദരിക്കു ഏതുപ്രകാരമുള്ള
കണ്ണുകൾ ഉണ്ടു, കറുത്തവയൊ നീല നിറമുള്ളവ
യൊ? അവൾക്കു നീല നിറമുള്ള കണ്ണുകൾ ഉണ്ടു.
എന്റെ അച്ഛനും സഹോദരനും കറുത്ത കണ്ണുകൾ
ഉണ്ടു. മാനുഷശരീരത്തിന്റെ എല്ലാ അംശങ്ങളും
ബഹു ഉപകാരമുള്ളവയാകുന്നു. നമ്മുടെ കൈകളും
വിരലുകളുംകൊണ്ടു നാം എന്തു ചെയ്യുന്നു. എന്നു നി
ണക്കു അറിയാമൊ? നമ്മുടെ കൈകളും വിരലുകളും
കൊണ്ടു നാം വേല ചെയ്യുന്നു. പല്ലുകൾ എവിടെ?
പല്ലുകൾ വായിൽ ഉണ്ടു. ചെറുകുട്ടികൾക്കു ചെറിയ
കൈകളും വിരലുകളും ഉണ്ടു. മണക്കുന്നതിന്റെ ക
രണം ✱ഏതു? അതു മൂക്കു തന്നെ. എല്ലാമനുഷ്യവൎഗ്ഗ
ത്തിന്നും (mankind) ഈരണ്ടു കണ്ണും, ഈരണ്ടു
ചെവിയും, ഈരണ്ടു കൈയും ഈരണ്ടു കാലും
ഉണ്ടു. ഈ പുരുഷനു വിസ്തീൎണ്ണമായൊരു നെറ്റി
ഉണ്ടു. എന്റെ മൂത്തമ്മയുടെ സകല മക്കൾക്കും ക
റുത്ത തലമുടി ഉണ്ടു. ചെറിയ വായി നിന്നു എങ്കിലും,
വലിയ വായി ആകാത്തതു തന്നെ. വെടിപ്പം വെളു
ത്തതുമുള്ള പല്ലുകൾ വായിന്റെ ഉത്തമ അലങ്കാര
മത്രെ. ഈ കുതിരക്കു ഭംഗിയുള്ളൊരു കഴുത്ത് ഉണ്ടു.
എന്റെ വലങ്കാൽ ഇടങ്കാലിനേക്കാൾ വലിയതാ
കുന്നു. നിൻ വലങ്കയ്യിന്റെ പെരുവിരലിനെ എ
നിക്കു കാണിക്ക.

✱ Organ=കരണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/28&oldid=183648" എന്ന താളിൽനിന്ന് ശേഖരിച്ചത്