ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

അഭ്യാസങ്ങൾ.

ചോറു ആയൊ? ആയി, അതു വിളമ്പിയിരിക്കു
ന്നു. നമുക്കു ഊണിനു ഏതു വക കറി ഉണ്ടു? ആട്ടി
റച്ചിയും പന്നിയിറച്ചിയും ഉരുളക്കിഴങ്ങും കലൎന്ന
കറി തന്നെ.ഉരുളക്കിഴങ്ങിന്ന ഇപ്പോൾ വലിയ വില
ഉണ്ടു. നമുക്കു ഇന്നു മീൻ ഇല്ലെ? ഇല്ല. മുക്ക്വത്തി
ഇന്നു മീൻ കൊണ്ടുവന്നില്ല. അപ്പവും വെണ്ണയും
കുട്ടികൾക്കു ഇഷ്ടമുള്ളതാകുന്നു. നീ നിന്റെ അപ്പ
ത്തോടും വെണ്ണയോടും കൂട ഒരു മുട്ട തിന്നുമൊ? തി
ന്നാം, മുട്ട എനിക്കു വളരെ ഇഷ്ടമുള്ളതാകുന്നു. ഈ
വെള്ള അപ്പം പുതിയതു, എങ്കിലും കറുത്ത അപ്പം
പഴയതായി പോയി. ഏതു വക കറി നിണക്കു അ
ധികം ഇഷ്ടമുള്ളതു? മീൻ കറിയൊ കോഴിക്കറിയൊ?
മീൻകറി എനിക്കു മനസ്സില്ല, ഞാൻ എപ്പോഴും കോ
ഴിക്കറിയൊ ആട്ടിറച്ചിക്കറിയൊ തിന്നുന്നു. പുതിയ
മുട്ടകൾ ശക്തിക്കും സൌഖ്യത്തിന്നും നല്ലതാകുന്നു.
മുട്ടകൾ ഇറച്ചിയേക്കാൾ നല്ലതാകുന്നു. നീ അധി
കം (too much) വെണ്ണ തിന്നെണ്ടാ, അതു അസൌ
ഖ്യമുള്ളതും പ്രത്യേകം നിന്നെ പോലെയുള്ള ചെറിയ
കുട്ടികൾക്കു. എനിക്കു ഇപ്പോൾ (ഒരു കണ്ണാടിപാത്രം
a glass of തണ്ണീർ കുടിക്കാമൊ? നീ ഇപ്പൊൾ ത
ണ്ണീർ കുടിക്കേണ്ടാ ഇവിടെ കഞ്ഞിവെള്ളം ഉണ്ടു.
ഇതിനെ കുടിക്കേണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/30&oldid=183650" എന്ന താളിൽനിന്ന് ശേഖരിച്ചത്