ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

അഭ്യാസങ്ങൾ.

തെങ്ങളുടെ നഗരത്തെ കുറിച്ചു നിങ്ങൾക്കു എ
ന്തു തോന്നുന്നു? അതു ഏറ്റവും നന്നു എന്നു എനി
ക്കു തോന്നുന്നു. അതു ഇന്ത്യയിൽ ശ്രേഷ്ഠനഗര
ങ്ങളിൽ ഒന്നു തന്നെ. കോട്ടമതിലുകൾ നിങ്ങൾക്കു
ബോധിച്ചുവോ? അതെ, അവ ഏറ്റം മനോഹരമു
ള്ളവ ആകുന്നു. അവ ഒരു പൂങ്കാവിന്നു സമമത്രെ.
ഞാൻ ഇന്നു വൈകുന്നേരത്തു നഗരത്തിന്റെ ചു
ററും ഒരു നടയെ കൊള്ളും. അപ്പോൾ ആനവാതി
ലിൽ കൂടി പുറത്തു പോകുവാൻ മറന്നു പോകരുതെ,
അവിടെ നീ മനോഹരമുള്ളൊരു പാലം കാണും. അ
തു ഏകദേശം പുതിയതും നഗരത്തിന്റെ വലിയ
അലങ്കാരവും ആകുന്നു. നിങ്ങൾ ✱ആസ്ഥാനമണ്ഡ
പത്തേയും കണ്ടുവോ? കണ്ടു, അതു അത്ര മനോഹ
രമുള്ള മന്ദിരം അല്ല, എങ്കിലും അതു മഹാ ബലമു
ള്ളതാകുന്നു എന്നു തോന്നുന്നു. ഇവിടെത്ത പള്ളി
കൾ ഏറ്റം നല്ലവ തന്നെ, ആ വലിയ ഗോപുരമു
ള്ളതു (the one with) എത്രയും വിശേഷം. അതെ
ആ ഗോപുരം വിശേഷം തന്നെ, എല്ലാവരും അതി
നെ നോക്കി വിസ്മയിക്കുന്നു. †പണവാണിഭപു
ര ഞാൻ വിചാരിച്ചതിനോളം വലിയതല്ല. പ്രധാ
ന തെരുവീഥി മഹാ നീളവും മനോഹരമുള്ളതുമാക
ഭവനങ്ങൾ ഒക്ക വലിയവയും പീടികകൾ എ
ല്ലാം നല്ലവയുമാക്കുന്നു എന്നു തോന്നുന്നു. തുറമുഖം
എനിക്കു നല്ലവണ്ണം ബോധിച്ചില്ല; കപ്പലുകൾ

✱ Town-hall. † Exchange.
4

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/43&oldid=183663" എന്ന താളിൽനിന്ന് ശേഖരിച്ചത്