ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

ഇന്നലെ ഞങ്ങൾ തോട്ടത്തിലെ പുല്ലുള്ള സ്ഥല
ത്തിന്മേൽ നൃത്തം ചെയ്തു. വൈക്കുന്നേരം ഏറ്റവും
നല്ലതായിരുന്നു; ഞങ്ങൾക്കു എല്ലാവൎക്കും വളരെ സ
ന്തോഷം ഉണ്ടായി. നിങ്ങൾ ഇന്നും നൃത്തം ചെയ്യു
മോ? ഇല്ല, ഇന്നു വൈകുന്നേരത്തു ഞങ്ങൾ കുരുട
പശുവൊ മറവൊ കളിക്കും. പന്ത്കളി ഞാൻ(prefer)
അധികം രസിക്കുന്നു. നാം നമ്മുടെ വലിയ തരിശ
പറമ്പിൽ പോയി കളിക്കാമൊ? വേണ്ടാ, നാം പശു
ക്കളെയും മൂരികളെയും പേടിപ്പിക്കരുത്. നാം മൈതാ
നത്തിൽ പോകുന്നതു ഏറെ നല്ലതു. ഞാൻ ഒരു കട
ലാസ്സു പരന്തിനെ ഉണ്ടാക്കുന്നുണ്ടു. അതു തീൎന്ന ഉട
നെ ഞാൻ അതിനെ പറപ്പിക്കും. കടലാസ്സു പരന്തു
ആകാശത്തിൽ ചുറ്റി പറക്കുന്നു എങ്കിൽ, അതു ഏ
റ്റവും ഒരു നല്ല വിനോദം. കാറ്റ ഉള്ളപ്പോൾ മാത്രം
നമുക്കു കടലാസ്സു പരന്തിനെ പറപ്പിക്കാം. നിങ്ങൾ
ചൂതു കളിച്ചുവൊ? അതെ, ഞങ്ങൾ രണ്ടു മണിക്കൂ
റിൽ അധികം കളിച്ചു. നിങ്ങളിൽ ഏവൻ അധികം
നന്നായി കളിക്കുന്നു? തെങ്ങൾ ഇരുവരും തുടങ്ങുന്ന
വരത്രെ, ഇരുവരും നല്ല ശീലമുള്ളവരല്ല താനും.
ഞാൻ രണ്ടു വട്ടവും അവൻ മൂന്നു വട്ടവും ജയിച്ചു
(to win). എന്റെ ചെറിയ പെങ്ങൾക്കു പാവയൊ
ടെ കളിപ്പാൻ കഴിയുന്നു എങ്കിൽ, അവൾ മഹാ ഭാഗ്യ
വതി തന്നെ. ചീരുവെ! നിണക്കു എത്ര പാവകൾ
ഉണ്ടു? എനിക്കു നാലു പാവകൾ ഉണ്ടു. അവർ എ
ല്ലാവരും നല്ലവണ്ണം അനുസരിക്കുന്നുവൊ? ഇല്ല,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/47&oldid=183667" എന്ന താളിൽനിന്ന് ശേഖരിച്ചത്