ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

അപൂൎവ്വകാഴ്ച ആകുന്നു. എല്ലാവരും തങ്ങളുടെ ചെറി
യ കഴുത്തിനെ നീട്ടി, കഴിയുന്നേടത്തോളം തങ്ങളുടെ
ചെറു കൊക്കുകളെ തുറന്നിരിക്കെ എല്ലാവനും തന്റെ
അംശം വാങ്ങുന്നു. അവർ ഏകദേശം നഗ്നന്മാർ ത
ന്നെ. അവൎക്കു തൂവലുകൾ ദുൎല്ലഭമാകുന്നു. എങ്കിലും
അവർ വേഗത്തിൽ വളരുന്നു, അവൎക്കു ഉടനെ പറ
ക്കുവാൻ കഴിയും. എന്റെ പ്രാവുകളിൽ ചിലതിന്നു
കുഞ്ഞുങ്ങളും ചിലതിന്നു മുട്ടകളും ഉണ്ടു. അരണ, ആ
തി, പാത്ത മുതലായ പറജാതികൾക്ക് വെള്ളത്തിന്മീ
തെ നീന്തുവാൻ കഴിയും എങ്കിലും മിക്ക പക്ഷികൾ
ആകാശത്തിൽ ചുററി പറക്കുന്നു. നിങ്ങളുടെ പെട
ക്കോഴികൾക്കു കുഞ്ഞങ്ങൾ ഉണ്ടോ? ഇല്ല, ഒരു കോഴി
മുട്ടമേൽ കുത്തിയിരിക്കുന്നു;ഒരുആഴ്ചവട്ടം കഴിഞ്ഞാൽ
ഞങ്ങൾക്കു കുഞ്ഞങ്ങൾ ഉണ്ടാകും എന്നു എനിക്കു
തോന്നുന്നു. ഒരു കോഴി ആതിയുടെ മുട്ടമേൽ ഇരിക്കു
ന്നു. എല്ലാ ഗ്രാമങ്ങളിലും പെരുത്ത കുരികിലുകളും മീ
വൽപക്ഷികളും ഉണ്ടു. അവ മേല്പുരകളുടെ കീഴിൽ
കൂടുകളെ ഉണ്ടാക്കുന്നു. കുരികിലുകൾ കൃഷിക്കാൎക്കു ഇ
ഷ്ടമുള്ളവയല്ല, അവ വളരെ ധാന്യം തിന്നുന്നത
കൊണ്ടാകുന്നു.

27. പാഠം.

ANIMALS=ജന്തുക്കൾ(തുടൎച്ച)

ഉദാഹരണങ്ങൾ.

Have you been fishing today? Yes, we have been
fishing the whole afternoon, but have caught only a few

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/62&oldid=183682" എന്ന താളിൽനിന്ന് ശേഖരിച്ചത്