ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

ചെന്നു തേനീച്ചകളെ നോക്കിക്കൊള്ളട്ടെ. ഇവിടെ
അനേകം ✱തേനീച്ചകൂടുകൾ ഉണ്ടു. ഇതാ, തേനീ
ച്ചകൾ എത്ര യത്നിക്കുന്നു. ചിലർ തേനിനെയും
മെഴുകിനെയും കൊണ്ടുവരുവാൻ വേണ്ടി വയലി
ലെക്കു പറക്കുന്നു, മറ്റും ചിലർ വലിയ കെട്ടുകളോടു
കൂട മടങ്ങി വരുന്നു. അവ എത്ര ഉത്സാഹത്തോടെ
പൂവിൽനിന്നു പൂവിലേക്കുമൂളിപറക്കുന്നു. നീചില
നല്ല വണ്ടുകളെ കണ്ടാൽ, ദയ വിചാരിച്ചു,അവറ്റെ
എനിക്ക തരേണം. എനിക്കു ഒരു വണ്ടു ശേഖരണം
ഉണ്ടു. പുഴുക്കൾ അറപ്പുള്ള പ്രാണികൾ ആകുന്നു
അവറ്റെ ഒരിക്കലും കൈയിൽ പിടിച്ചെടുപ്പാൻ എ
നിക്കു മനസ്സില്ല. നാളെ ഞങ്ങൾ മീൻ പിടിപ്പാൻ
പോകും, ഞങ്ങൾ വളരെ പിടിക്കും എന്നു ഞാൻ ആ
ശിക്കുന്നു. മത്തികൾക്കു വളരെ ചെറിയ അസ്ഥി
കൾ ഉണ്ടു. ഇപ്പോൾ മുരിങ്ങുകൾക്കു വളരെ വില
ഉണ്ടൊ? അതെ, ഇപ്പൊൾ അവറ്റിന്നു വളരെ വില
ഉണ്ടു, എങ്കിലും അവ വേഗത്തിൽ വളരെ സഹായ
മുള്ളതാകും. മഴപെയ്വാൻ ആകുമ്പോൾ തവളകൾ
കൂകുന്നു.

✱ Bee-hive=തേനീച്ചകൂടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/64&oldid=183684" എന്ന താളിൽനിന്ന് ശേഖരിച്ചത്