ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

എനിക്കു വെടിപ്പുള്ളൊരു ഉറുമാല് തരുന്നുവൊ? എ
ന്റെ സഹോദരനു പലപ്പോഴും ചെവികുത്തൽ ഉണ്ടു.
ചെവികുത്തൽ പല്ലുകുത്തലിനേക്കാൾ കഷ്ടമുള്ളതാ
കുന്നു എന്നു അവൻ പറയുന്നു. ചുവന്ന ചുണ്ടും
വെടിപ്പും വെളുത്തതുമായ പല്ലുകളും വായിന്റെ ഏ
റ്റം വലിയ അലങ്കാരങ്ങൾ ആകുന്നു. ഈ സായ്വി
ന്റെ താടിരോമം അവന്റെ മുഖത്തെ ഏകദേശം
മൂടുന്നു. എനിക്കു ശീതം പിടിച്ചാൽ നെഞ്ഞിൽ
ഒരു വേദന ഉണ്ടു. എനിക്കു പുതിയ ചെരിപ്പുകൾ
വേണം, പഴയവ ചെറുതാകയാൽ അവ എന്റെ
കാലുകളെയും പ്രത്യേകം കാൽവിരലുകളെയും വേദ
നപ്പെടുത്തുന്നു. ഞാൻ ഇന്നലെ മുട്ടുമേൽ വീണു,
ഇപ്പോൾ അതു മുഴുവൻ സ്തംഭിച്ചിരിക്കുന്നു. നിന്റെ
സഹോദരിമാൎക്കു വെളുത്ത തലമുടിയൊ കറുത്ത തല
മുടിയൊ? അവൎക്ക എല്ലാവൎക്കും കറുത്ത തലമുടിയും
കറുത്ത കണ്ണുകളും ഉണ്ടു. ഈ കുട്ടി തന്റെ പൃഷ്ഠ
ത്തിന്മേൽ വീണു. ഞാൻ എന്റെ മൂക്കിന്മേൽ വീണു.
ഞാൻ എന്റെ വിരലിനെ മുറിച്ചു, ഇതാ, ചോര
എങ്ങിനെ ഒലിക്കുന്നു! രാമനു തടിച്ചും ഉറപ്പമുള്ള
തലമുടി ഉണ്ടു, എങ്കിലും അവന്റെ സഹോദരനു
നേരിയതും ചുരുണ്ടതുമായ തലമുടി ഉണ്ടു. നീ
എനിക്കു നിന്റെ താടിയും നെറ്റിയും കവിളുകളും
നെഞ്ഞും വലങ്കൈയും ഇടം പെരുവിരലും വലഞ്ചു
മലും കാണിച്ചുതാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/66&oldid=183686" എന്ന താളിൽനിന്ന് ശേഖരിച്ചത്