ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

തിന്മാൻ കഴിഞ്ഞു. ഞങ്ങൾ എല്ലാവരും ഇന്നു രാ
വിലെ ഒരു നടയെ കൊള്ളുവാൻ വിചാരിച്ചു, എങ്കി
ലും അതു അരുതു (we should not), കാരണം വളരെ
മഴ പെയ്തു. വൈദ്യൻ ദീനക്കാരനെ ചെന്നു നോക്കു
വാൻ ഇഷ്ടപ്പെട്ടില്ല (would not) കാരണം ദീനം
കഠിനമുള്ളതല്ല. എനിക്കു അഞ്ചു വയസ്സായപ്പോൾ,
ഞാൻ വായിപ്പാനും എഴുതുവാനും (could) അറിഞ്ഞു.
ഞാൻ വളരെ തപ്പുകൾ ചെയ്തതകൊണ്ടു ഞാൻ എ
ന്റെ സകല പാഠങ്ങളെയും വീണ്ടും എഴുതേണ്ടിവ
ന്നു. ഗുരുക്കൾ എന്റെ പണി നിമിത്തം വളരെ നീര
സപ്പെട്ടു. എനിക്കു ഒരു നല്ല ശിക്ഷ കിട്ടി. നിണക്കു
വേണ്ടുന്ന സൂക്ഷ്മവും ഉത്സാഹവുംകൊണ്ടു ഈ ശി
ക്ഷയെ ഒഴിപ്പിപ്പാൻ കഴിയുമായിരുന്നു. മടിവും വിചാ
രവുമല്ലാത്തതുമായ വായനക്കാർ വലിയ ശിക്ഷക്കു
യോഗ്യന്മാർ (deserve) ആകുന്നു. എനിക്കു കഴിഞ്ഞ
രാത്രിയിൽ ഉറങ്ങികൂടാ. കാരണം എനിക്കു അതി കഠി
നമുള്ള (ഒരു) പല്ലു കുത്തൽ ഉണ്ടായിരുന്നു. പല്ലുകു
ത്തൽ മഹാ അസഹ്യമുള്ള ദീനം തന്നെ, അതു ഏവ
രെയും ബഹു അസന്തുഷ്ടിയുള്ളവരാക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/68&oldid=183688" എന്ന താളിൽനിന്ന് ശേഖരിച്ചത്