ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

മുള്ള നാമങ്ങളുടെ മുമ്പിൽ ഇരിക്കുന്നു; as: the man,
the child, the house; the men, the children,
the houses.

2. അസീമാൎത്ഥകമായ a, an (=ഒരു) ഏകവചന
നാമത്തിന്റെ മുമ്പിൽ മാത്രം നില്ക്കേണ്ടു; as: a man,
a tree. A എന്നതിന്റെ പിന്നാലെ വരുന്ന നാമം
ഒരു വ്യഞ്ജനംകൊണ്ടു ആരംഭിച്ചാൽ അതു മാറാതെ
നില്ക്കുന്നു; as: a town, a book. എങ്കിലും വരുന്ന
നാമം ഒരു സ്വരംകൊണ്ടു ആരംഭിച്ചാൽ a എന്നതു
an ആകും; as: an ox, an arm, an ointment. എ
ങ്കിലും സ്വരം ദീൎഘമായാൽ പിന്നെയും a തന്നെ
വേണം; as: a useful book, a European, a ewe,
a university, such a one. H എന്നതു ശബ്ദിക്കാതി
രുന്നാൽ അതിനു മുമ്പിൽ an വെക്കേണ്ടതു; as: an
hour, an honest man.

8. ഇങ്ക്ലിഷ് ഭാഷയിൽ കൎത്താവു എപ്പോഴും ആ
ഖ്യാതത്തിന്റെ മുമ്പിൽ നില്ക്കുന്നു; as: first we took
a walk, and then we went to school; when he
is ill, he is very impatient.

4. കൎമ്മം എല്ലായ്പോഴും ക്രിയയുടെയും നാമവി
ശേഷണത്തിന്റെയും പിമ്പിൽ നില്ക്കേണ്ടതു; as:
I cannot read the book; this news will be
agreeable to my brother.

ഉദാഹരണങ്ങൾ.

A few years ago, a clergyman, a lawyer, and a respect-
able looking elderly person were seated in a stage-coach.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/72&oldid=183692" എന്ന താളിൽനിന്ന് ശേഖരിച്ചത്