ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

വിദ്യാലയം (university) ഇല്ല. ഈ എല്ലാ രാജ്യ
ത്തിലും ഒരു സൎവ്വ വിദ്യാലയമേയുള്ളൂ. എനിക്കു ഇ
ന്നു രാവിലെ വായ്പയായി തരേണ്ടതിനു നിങ്ങൾക്കു
ഒരു കുട ഇല്ലയൊ? ഇവിടെ ധൎമ്മം ചോദിക്കുന്ന ഒരു
കിഴവനും കുരുടനുമായ ഇരപ്പാളി ഉണ്ടു. ഏറിയോരു
ഇരപ്പാളി ഈ നഗരത്തിൽ പാൎക്കുന്നു. ധൎമ്മം കിട്ടു
വാൻ വേണ്ടി അവർ ഏറിയോരു കളവിനെയും പറ
യുന്നു. ഒരിക്കൽ മുടന്തനായൊരു ഇരപ്പാളി ഒരു കുലീ
നനോടു ധൎമ്മത്തിനു യാചിച്ചു. കുലീനൻ അവനു
ഒരു ഉറുപ്പിക കൊടുത്തു. അയ്യൊ, തമ്പുരാനെ!തങ്ങൾ
ഈ വികൃതിക്കു വല്ലതും കൊടുത്തതു നിങ്ങളുടെ അതി
ദയകൊണ്ടാകുന്നു; അവൻ മഹാ ദുസ്സാമൎത്ഥ്യൻ, മറ്റെ
വരുടെ ദയകൊണ്ടു ദുഷ്ടോപകാരം ഉണ്ടാക്കുവാൻ
വേണ്ടി അവൻ ഇങ്ങിനെയുള്ള ഭാവം നടിക്കുന്നു;
അവൻ തങ്ങളെയും എന്നെയും പോലെ സൌഖ്യ
മുള്ളവൻ. തങ്ങൾ ദയവിചാരിച്ചു തങ്ങളുടെ വടിയെ
എനിക്കു അല്പം നേരത്തേക്കു ഏല്പിക്ക, എന്നാൽ
ഞാൻ പറഞ്ഞതു സത്യമൊ കളവൊ എന്നു തങ്ങൾ
ക്കു അറിയാമല്ലൊ, എന്നു മൂന്നാമത്തൊരുവൻ ചൊ
ല്ലി കുലീനന്റെ പൊൻ പിടിയുള്ള വടി വാങ്ങി കപ
ടമുടന്തന്റെ മേൽ വീണു തുടങ്ങിയാറെ ആയവൻ
ഉടനെ മണ്ടിപോയി. ചില നിമിഷം കഴിഞ്ഞിട്ടു ഇരു
വരും കാണാതെ ആകയും കുലീനൻ ഇന്നെയോളം
തന്റെ വടിക്കായിട്ടു കാത്തിരിക്കയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/74&oldid=183694" എന്ന താളിൽനിന്ന് ശേഖരിച്ചത്