ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 72 —

സത്യമുള്ള ക്രിസ്ത്യാനി തന്റെസ്നേഹിതന്മാരെ മാത്രം
അല്ല, തന്റെ ശത്രുക്കളെയും സ്നേഹിക്കുന്നു. ദയ
വിചാരിച്ചു, എനിക്കു ചില ഗന്ധകത്തിരികളെ തരി
ക, ഞാൻ ഒരു വിളക്കിനെ കൊളുത്തുവാൻ വിചാരിക്കു
ന്നു∗. ഇന്ത്യയിൽ ചെന്നായ്ക്കൾ ഉണ്ടോ? ഇന്ത്യയിൽ
ചെന്നായ്ക്കളും നരികളും വളരെ ഉണ്ടു. ഈ നഗര
ത്തിൽ സകല മേൽപുരകളും ഓടുകൊണ്ടു പൊതിയ
പ്പെട്ടിരിക്കുന്നു. എല്ലാ വാമനന്മാരും അല്പമൊ അധി
കമൊ വിരൂപികൾ ആകുന്നു. പശുക്കിടാക്കൾ നല്ല
വണ്ണം പാൽകുടിക്കുന്നു എങ്കിൽ അവ വേഗം തടിക്കും.
വലിയ കത്തികൾ അഞ്ചും വാങ്ങി ഇവിടെ വരിക.

3. പാഠം.

IRREGULAR PLURALS=അക്രമ
ബഹുവചനങ്ങൾ.

Singular ഏകവചനം. Plural ബഹുവചനം.
Man പുരുഷൻ. Men പുരുഷന്മാർ.
Woman സ്ത്രീ. Women സ്ത്രീകൾ.
Child പൈതൽ. Children പൈതങ്ങൾ.
Foot കാൽ. Feet കാലുകൾ.
Tooth പല്ലു. Teeth പല്ലുകൾ.
Goose പാത്ത. Geese പാത്തകൾ.
Mouse എലി. Mice എലികൾ.
Louse പേൻ. Lice പേനുകൾ.
Ox കാള. Oxen കാളകൾ.
Sheep ആടു. Sheep ആടുകൾ.

∗ വിചാരിക്കുന്നു പലപ്പൊഴും will എന്നതിനെകൊണ്ടു വരുത്തേണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/78&oldid=183698" എന്ന താളിൽനിന്ന് ശേഖരിച്ചത്