ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

എത്ര ആണുങ്ങളും പെണ്ണുങ്ങളും വേല ചെയ്യുന്നു?
എനിക്കു രണ്ടു പുതിയ ഇങ്ക്ലിഷ പെനികൾ ഉണ്ടു;
നിന്റെ നാണ്യശേഖരണത്തിനു വേണ്ടി അവ
നിണക്കു വേണമൊ? ഈ കത്തിയുടെ വില എന്തു?
അതിന്റെ വില രണ്ടു ശിലിങ്ങ (ഒരു ഉറുപ്പിക.)
ആ കൂട്ടികളുടെ അമ്മയപ്പന്മാർ മരിച്ചുപോയി; അ
വർ അനാഥന്മാർ ആകുന്നു. ആ കപ്പലിൽ വളരെ
പരദേശയാത്രക്കാർ (emigrants) ഉണ്ടു; അവരിൽ
ചിലർ പരിന്ത്രീസ്സുകാർ, ചിലർ ഇങ്ക്ലിഷ്ക്കാർ, ചിലർ
ലന്തർ? എങ്കിലും ബഹുകൂട്ടം ഗൎമ്മാനർ തന്നെ.
നിൎഗതികളായ ഈ മീൻപിടിക്കാർ രാപ്പകൽ മുഴുവനും
അദ്ധ്വാനിച്ചിട്ടും ഒന്നും പിടിച്ചില്ല. പാത്തകളുടെ
ഇറച്ചി ആതികളുടെ ഇറച്ചിയോളം നല്ലതാകുന്നു,
എങ്കിലും അവയുടെ തൂവലുകൾ ഏറെ നല്ലതാകുന്നു.
പൊരിച്ച പാത്തകൾ നല്ല രുചിയുള്ളവയാകുന്നു.
നിങ്ങൾ പലപ്പോഴും പയറു തിന്നുന്നുവൊ? അതെ,
വൎഷകാലത്തിൽ ഞങ്ങൾ പലപ്പോഴും പയറും മറ്റും
പല സസ്യങ്ങളും തിന്നുകയും ചെയ്യുന്നു.

4. പാഠം.

DECLENSION = രൂപവകകൾ.

(ഒന്നാം ഖണ്ഡം 6ാം പാഠം നോക്കുക.)

സൂത്രങ്ങൾ.

1. മലയാളം സംസ്കൃതം മുതലായ ഭാഷകളിൽ കാ
ണുന്നതു പോലെ ഇങ്ക്ലിഷ്ഭാഷക്കു വിഭക്തി ഭേദ

7∗

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/81&oldid=183701" എന്ന താളിൽനിന്ന് ശേഖരിച്ചത്