ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 78 —

(പള്ളിയിൽ) പോയിരുന്നു, വരുന്ന ഞായറാഴ്ചയിൽ
ഞാൻ ∗ സന്ത മിഖായേലിന്റെതിൽ പോകും. പൈ
തങ്ങൾ അമ്മയപ്പന്മാരെ വീണ്ടും കണ്ടപ്പോൾ, അ
വരുടെ സന്തോഷം വലുതായിരുന്നു. പടയാളികളു
ടെ ധീരത എല്ലാവൎത്തമാനപത്രികകളിലും കീൎത്തിക്ക
പ്പെട്ടു പോയി.

5. പാഠം.

GENDER=ലിംഗഭേദങ്ങൾ.

സൂത്രങ്ങൾ.

1. ആൺകുറിക്കുന്ന നാമം എല്ലാം പുല്ലിംഗവും
പെൺകുറിക്കുന്നതു സ്രീലിംഗവും വസ്തുവിനെ കുറി
ക്കുന്നതൊക്കയും നപുംസകവും ആകുന്നു.

2. മൃഗനാമങ്ങളിൽ ലിംഗത്തെ ഭേദിപ്പിച്ചാൽ
ആൺ പുല്ലിംഗവും പെൺ സ്ത്രീലിംഗവും തന്നെ,
ലിംഗത്തെ ഭേദിപ്പിക്കാഞ്ഞാൽ ആവക നാമങ്ങൾ ന
പുംസകങ്ങൾ അത്രെ. വന്മൃഗനാമം ചിലപ്പോൾ
പുല്ലിംഗവും ചെറു മൃഗനാമം സ്ത്രീലിംഗവുമായി കാ
ണുന്നു.

3. പാട്ടുകളിലും വൎണ്ണഭാഷിതങ്ങളിലും ചിലപ്പോൾ
വസ്തുനാമങ്ങൾക്കും ലിംഗഭേദം ധരിപ്പിക്കുന്നുണ്ടു.

ഉദാഹരണങ്ങൾ.

Every man is the architect of his own fortune. My
uncle has sold his country-house. He must now live in

∗ St. Michael's.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/84&oldid=183704" എന്ന താളിൽനിന്ന് ശേഖരിച്ചത്