ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 80 —

അഭ്യാസങ്ങൾ.

ചെരിപ്പുകാരൻ എന്റെ ചെരിപ്പുകളെ കൊണ്ടു
വന്നുവൊ? ഇല്ല, അവൻ അവറ്റെ ഇന്നു വൈകു
ന്നേരത്തു കൊണ്ടുവരും. ഈ ചീപ്പിന്റെ വില എ
ന്തു? അതു ആനക്കൊമ്പു കൊണ്ടു ഉണ്ടാക്കപ്പെടുക
യാൽ അതിന്റെ വില കുറയ വലിയതു. അതിന്റെ
വില 3 ശിലിങ്ങും 6 പെന്സും തന്നെ. വേണ്ടതില്ല
അതു എനിക്കു വേണം; നിങ്ങൾ അതിനെ എന്റെ
വീട്ടിൽ അയക്കുമൊ? ഞാൻ അതിനെ ഉടനെ അ
യക്കും. നിങ്ങൾക്കു മറ്റും വല്ലതും ആവശ്യമുണ്ടൊ?
തുണിബ്രൂശ, പല്ലുബ്രൂശ മറെറന്തെങ്കിലും കൂട വാ
ങ്ങെണം. തുണിബ്രൂശ ആവശ്യമില്ല, എങ്കിലും ഒരു
പല്ലുബ്രൂശ വേണം. നിങ്ങൾക്കു നല്ല മാതിരിയു
ള്ളത ഉണ്ടോ? ഉണ്ടു, ഇതാ ഇതു ഏറ്റവും ഒരു നല്ല
മാതിരി തന്നെ. വേണ്ടതില്ല. എന്നാൽ അതിനെയും
ചീപ്പിനോടു കൂട എന്റെ വീട്ടിലേക്കു അയക്കേണം.
ഇനി ഞാൻ തുന്നക്കാരന്റെ അവിടെ കടന്നു എനി
ക്കു ഒരു പുതിയ അങ്കിയെ ഉണ്ടാക്കേണം എന്നു അ
വനോടു കല്പിക്കേണം.

നാം പറമ്പിൽ പോയി കളിക്കട്ടെ. ഇതാ മാങ്ങയും
ചക്കയും പഴുത്തിരിക്കുന്നു. നാം അവറ്റെ പറിക്കേ
ണം. അവിടെ ഒർ ആൾ മരത്തിന്മേൽ കയറിയിരി
ക്കുന്നു. അവൻ ആ ഉയൎന്ന കൊമ്പുകളിൽ ഉണ്ടാ
കുന്ന എല്ലാ മാങ്ങകളെയും പറിച്ചെടുക്കും. നീ ഏണി
മേൽ കയറേണ്ടാ. നിലത്തു കിടക്കുന്ന മാങ്ങകളെ
കൂട്ടുക, പടിവാതിൽക്കൽ ഇതാഒരു ചെറിയ പെണ്കുട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/86&oldid=183706" എന്ന താളിൽനിന്ന് ശേഖരിച്ചത്