ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 81 —

നിൽക്കുന്നു. അവൾ അകത്തു വരുവാൻ ഭാവിക്കുന്നു.
അവൾക്കു കുറയ മാങ്ങ വേണം എന്നു തോന്നുന്നു.
അവളുടെ പിതാവിനു നിലവും പറമ്പും തോട്ടവും
ഇല്ല. നിൎഗ്ഗതിയുള്ള ചെറിയ പെണ്കുട്ടി! ഞാൻ അ
വൾക്കു ചില മാങ്ങകളെ കൊടുക്കാമോ? കൊടുക്കാം,
ആ വട്ടിയെ എടുത്തു, നല്ല പതമുള്ള മാങ്ങകൊണ്ടു
നിറച്ചു അവൾക്കു കൊടുക്ക. ഹാ ഇപ്പോൾ അവൾ
ക്കു വളരെ സന്തോഷം ഉണ്ടു. അവൾ നമുക്കു എത്ര
പ്രീതിയോടെ നണ്ണി പറഞ്ഞു! അവൾ തന്റെ വീ
ട്ടിൽ എത്തി. പക്ഷെ അവൾ തന്റെ അമ്മയപ്പ
ന്മാൎക്കും ചെറിയ സഹോദരീസഹോദരന്മാക്കും കൂട
കുറയ മാങ്ങകളെ കൊടുക്കയും ചെയ്യും.

6. പാഠം.

OF എന്ന മുമ്പദം അനുസരിക്കുന്ന നാമങ്ങൾ.

സൂത്രങ്ങൾ.

1. അളവു, തൂക്കം, എണ്ണം, ഓഹരി ആദിയായ
നാമങ്ങൾ of എന്നതിനെ അനുസരിക്കുന്നു.

2. രാജ്യം, നഗരം, ദ്വീപു, മാസം എന്നിവ ഒരു
സ്വന്ത നാമത്തെ ചേൎത്തുകൊണ്ടാൽ of എന്നതിനെ
അനുസരിക്കുന്നു.

3. ജോടു, ദ്വാദശം (dozen=ഒരു പന്ത്രണ്ടു) എന്ന
വ ബഹുവചനങ്ങൾ ആകുന്നെങ്കിലും ഏകവചന
ത്തിന്റെ രൂപം പിടിച്ചു നിൽക്കയും of എന്നതിനെ
അനുസരിക്കയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/87&oldid=183707" എന്ന താളിൽനിന്ന് ശേഖരിച്ചത്