ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

ക്കായിട്ടു ഒരു ജോടു മുട്ടു ചെരിപ്പുകളെയും എന്റെ മ
കൾക്കുവേണ്ടി രണ്ടു ജോടു ചെരിപ്പുകളെയും (order)
കല്പിക്ക. ഒരു റാത്തൽ പഞ്ചസാരക്കു ഇപ്പോൾ എന്തു
വില? ഞങ്ങൾ ഈ ആഴ്ചയിൽ പഞ്ചസാര വാങ്ങീ
ട്ടില്ല; കഴിഞ്ഞ ആഴ്ചയിൽ ഞാൻ റാത്തലിന്നു മൂന്നു
അണ കൊടുത്തു വാങ്ങിയിരിക്കുന്നു. നാം ആ സത്ര
ത്തിൽ ചെന്നു ഒരു കുപ്പി വീഞ്ഞു കുടിക്കട്ടെ; ഞാൻ
വളരെ ക്ഷീണിച്ചിരിക്കുന്നു. ഞങ്ങൾക്കു ഓരൊ ആ
ഴ്ചയിൽ ഈരണ്ടു റാത്തൽ കപ്പി ചിലവാകുന്നു. നി
ങ്ങൾക്കും ഇത്ര ചിലവാകുമൊ? ഇല്ല, ഞങ്ങൾ അ
ധികം കപ്പി കുടിക്കാറില്ല, ഞങ്ങൾ ചായ തന്നെ കുടി
ക്കുന്നു. മാൎച്ച, എപ്രിൽ മെയി മാസങ്ങൾ ബഹു
ഉഷ്ണമുള്ളവയാകുന്നു. കല്കത്തനഗരം ഇന്ത്യയുടെ മൂ
ലസ്ഥാനം ആകുന്നു. മദ്രാസിനഗരം മദ്രാസ് സം
സ്ഥാനത്തിന്റെ പ്രധാനനഗരം, ബോംബായിന
ഗരം ബോംബായി ദ്വീപിന്മേൽ പണിയപ്പെട്ടിരി
ക്കുന്നു. നീ എപ്പോഴെങ്കിലും സിംഹളദ്വീപിലേക്കു
പോയൊ? പോയിരുന്നു, അതു ഒരു മനോഹര ഭൂമി
തന്നെ

7. പാഠം.

THE ADJECTIVE=നാമവിശേഷണം.

സൂത്രങ്ങൾ.

1. നാമവിശേഷണത്തിന്നു വചന ലിംഗ വിഭ
ക്തിഭേദങ്ങൾ ഒട്ടും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/89&oldid=183709" എന്ന താളിൽനിന്ന് ശേഖരിച്ചത്