ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

187 റാത്തൽ പരുത്തിയും 275 ഈത്തപഴവും ഉണ്ടാ
യിരുന്നു. നിങ്ങളുടെ പറമ്പിൽ എത്ര പിലാവ ഉണ്ടു
എന്നു നിണക്കു അറിയാമൊ? അറിയാം, അവിടെ
24 പിലാവും 16 മാവും 11 നാരകവും 40 തെങ്ങും ഉണ്ടു.
ഞങ്ങൾ കാലത്തു 6 മണിക്കു എഴുനീൽക്കയും വൈ
കുന്നേരത്തു 9 മണിക്കു ഉറങ്ങുവാൻ പോകയും ചെ
യ്യുന്നു. കല്കത്ത നഗരത്തിന്നു 400,000 ദില്ലിനഗര
ത്തിന്നു 150,000 കാശിക്കു 200,000 മദ്രാസിക്കു 720,000
നിവാസികൾ ഉണ്ടു.

10. പാഠം.

ORDINAL NUMBERS=ക്രമസംഖ്യകൾ.

സൂത്രങ്ങൾ.

1. First, second, third എന്നീ മൂന്നു ഒഴികെ
മറ്റ എല്ലാ ക്രമസംഖ്യകൾ, th എന്നതിന്റെ മൂല
സംഖ്യകളോടു ചേൎക്കുന്നതിനാൽ വരുത്തേണ്ടു. y
അന്തമായ സംഖ്യകളിൽ y, ie എന്നായി വരും; as:
the twentieth, etc.

2. എഴുത്തിൽ ക്രമസംഖ്യകളെ കുറിക്കുന്ന വിധ
മാവിതു; as: the 1st, the 2nd, the 3rd, the 4th,
the 5th, the 20th, the 21st, the 22nd, the 23rd.

3. തിയ്യതിയെ കുറിപ്പാൻ വേണ്ടി മാസത്തിന്റെ
മുമ്പിൽ of വെക്കെണ്ടതു; as: the 2nd of January;
he died on the 5th of July. കത്തുകളുടെ മേലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/98&oldid=183718" എന്ന താളിൽനിന്ന് ശേഖരിച്ചത്