ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 95 —

138. ഭാവിയുടെ ക്രിയാന്യൂനത്തിൻ്റെ രൂപം എങ്ങനെ?

രണ്ടാം ഭാവിയോടു 'ആൻ', പ്രത്യയം ചേൎന്നു
വരും.

ഉ-ം. 'ആകുവാൻ', 'ആവാൻ' അറിവാൻ, 'തിന്മാൻ' ഇവകൾ,
രണ്ടാം ഭാവികളായ, 'ആകു' 'ആവു', 'അറിവു', 'തിന്മു', എന്നവ
കളൊടു 'ആൻ' പ്രത്യയം ചേൎക്കയാൽ ഉണ്ടായവതന്നെ.

139. വത്തമാനക്രിയാന്യൂനം ഉണ്ടൊ?

ഉണ്ടു; രൂപം വൎത്തമാനത്തോടു ഒക്കും. ഇതു പി
ന്തുടരുന്ന 'ഉണ്ടു' 'ഇല്ല' എന്നുള്ള സഹായക്രിയ
കളോടു വരും.

ഉ-ം. 'പോകുന്നുണ്ടു', 'വരുന്നുണ്ടു', 'ചെയ്യുന്നുണ്ടു', 'പോകുന്നില്ല',
'വരുന്നില്ല', ചെയ്യുന്നില്ല'; ഇതിൽ പോകുന്നു, വരുന്നു, ചെയ്യുന്നു,
എന്നവ വൎത്തമാനക്രിയാന്യൂനങ്ങൾ എന്നു സ്പഷ്ടം.


ശബ്ദന്യൂനം.

140. ശബ്ദന്യൂനം (പെരെച്ചം) എന്നുള്ളതു എന്തു?

പിന്തുടരുന്ന നാമത്താൽ അൎത്ഥം പൂൎണ്ണമായ്വരുന്ന
അപൂൎണ്ണക്രിയതന്നെ ശബ്ദന്യൂനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/103&oldid=181338" എന്ന താളിൽനിന്ന് ശേഖരിച്ചത്