ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 97 —
ഉ-ം. 'വരുന്ന ആൾ,' 'പോയ കുട്ടി,' എന്നീരണ്ടു വാചകങ്ങളി,
ൽ 'വരുന്ന,' 'പോയ,' എന്നവകളുടെ അൎത്ഥങ്ങൾ പിൻ തുടരുന്ന
'ആൾ,' 'കുട്ടി,' എന്നവകളാൽ അത്രെ പൂൎണ്ണമായ്വരുന്നതു; അതു
കൊണ്ടു 'വരുന്ന,' 'പോയ' എന്നുള്ള ക്രിയകൾ ശബ്ദന്യൂനങ്ങൾ
അത്രെ.
141. വൎത്തമാനഭൂതകാലങ്ങൾക്കു ശബ്ദന്യൂനം ഉണ്ടാകുന്നതു എ
ങ്ങിനെ?
ക്രിയാന്യൂനത്തോടു 'അ' എന്ന പ്രത്യയം ചേരു
കയാൽ തന്നെ.
ക്രിയാ ന്യൂനം. |
ശബ്ദ ന്യൂനം. |
ക്രിയാ ന്യൂനം. |
ശബ്ദ ന്യൂനം. | ||
ആകുന്നു | +അ | =ആകുന്ന | പുകുന്നു | +അ | =പുകുന്ന |
ആയ് | +അ | =ആയ (ആ കിയ) |
പുക്കി | +അ | =പുക്കിയ (പുക്ക) |
കൊടുക്കുന്നു | +അ | = കൊടുക്കുന്ന | വെളുക്കുന്നു | +അ | =വെളുക്കുന്ന |
കൊടുത്തു | +അ | =കൊടുത്ത | വെളുത്തു | = വെളുത്ത |
142. 'അ' എന്നുള്ള ശബ്ദന്യൂന പ്രത്യയം കാലപ്രത്രയം കൂടാ
തെ ചേൎക്കുന്നതുണ്ടൊ?
7