ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

149. അനുവാദകങ്ങൾ എങ്ങിനെ ഉണ്ടാകും?

ഒന്നാം സംഭാവനയോടു 'ഉം', അവ്യയം ചേൎത്താ
ൽ ഒന്നാം അനുവാദകവും, രണ്ടാം സംഭാവന
യോടു 'ഉം' അവ്യയം ചേൎത്താൽ രണ്ടാം അനു
വാദകവും ഉണ്ടാകും.

i) ഉ-ം. (ഒന്നാം അനുവാദകം) 'ആയാലും', 'കൊടുത്താലും'.

ii.) (രണ്ടാം അനുവാദകം) 'ആകിലും', 'ഈടുകിലും' (=ഈ
ടിലും), 'കൊടുക്കിലും', (= കൊടുക്കുവിലും, കൊടുക്കൂലും), 'ഇരി
ക്കിലും', (=ഇരിപ്പൂലും), 'ആയിനും' (=ആനും), 'ഏനിനും' (=
ഏനും), എന്നും കേൾക്കുന്നു. *

നിഷേധക്രിയ.

150. നിഷേധക്രിയ (മറവിന) എന്നതു എന്തു?

ക്രിയയുടെ അൎത്ഥത്തെ നിഷേധിക്കുന്ന രൂപം
തന്നെ.

151. നിഷേധകാലങ്ങൾ എത്രയുണ്ടു?

സൂക്ഷ്മത്തിൽ കേവലം ഒന്നെ ഉള്ളു; ഭാവി
തന്നെ.

ഉ-ം. 'ആകാ', 'വരാ', 'അറിയാ', 'നില്ലാ', (നില്ക്കാ) 'ഇരാ', 'ഇ
രിയാ', 'ഇരിക്കാ', ,നടക്കാ'.

152. നിഷേധത്തിലും ത്രിപുരുഷന്മാർ നടക്കുമൊ?

* ഇൻ എന്ന പഴയ സപ്തമിപ്രത്യയം ഉണ്ടു. ഇതു ഇങ്ങിനെ=
ഇങ്ങു+ഇൻ+എ=ഇങ്ങു+ഇൽ+എ എന്ന 'ഇങ്ങു' ചൂണ്ടു പേരുടെ
സപ്തമിയിലും കാണുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/113&oldid=181348" എന്ന താളിൽനിന്ന് ശേഖരിച്ചത്