ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 121 —
162. നിഷേധക്രിയ മാത്രം ശേഷിച്ചുള്ള ധാതുക്കൾ ഏവ?
'ഇൽ' 'അൽ' എന്നവ തന്നെ.
163. 'ഇൽ' ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?
അവ താഴെ കാണിച്ചവ തന്നെ.
അപൂൎണ്ണം. | പൂൎണ്ണം. | |||||
വൎത്തമാനം | ഭൂതം | ഭാവി | വൎത്ത: | ഭൂ: | 1 ഭാ: | |
ഭാവരൂപം | ഇല്ലായ്ക | ,, | ,, | ഇല്ലായിന്നു | ഇല്ലാഞ്ഞു | ഇല്ലാ, ഇല്ല, ഈല |
ക്രിയാനാമം | ഇല്ലായ്ക, ഇല്ലായ്മ | ,, | ,, | |||
ക്രിയാ: പു: നാമം | ,, | ഇല്ലാത്തവൻ ഇല്ലാതവൻ ഇത്യാദി |
,, | |||
ക്രിയാന്യൂനം | ,, | ഇല്ലാഞ്ഞു | ഇല്ലായ്വാൻ | |||
ശബ്ദന്യൂനം | ,, | ഇല്ലാത, ഇല്ലാത്ത ഇല്ലാഞ്ഞ |
,, | |||
സംഭാവന | ഇല്ലായ്കിൽ | ഇല്ലാഞ്ഞാൽ | ,, | |||
അനുവാദകം | ഇല്ലായ്കിലും | ഇല്ലാഞ്ഞാലും | ,,,, |
164. 'അൽ' ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഉണ്ടൊ?
'അൽ' ധാതുവിനു, 'ഇൽ' ധാതുവിനുള്ള രൂപങ്ങൾ മാത്രമെ.