ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

168. ഉറു ധാതു എങ്ങിനെ?

ക്രിയാന്യൂനം ('ഉറ്റു'); ശബ്ദന്യൂനം ('ഉറ്റ').

169. 'ഇറു' 'തറു', മുതലായവറ്റിന്നു എന്താകുന്നു?

ക്രിയാന്യൂനങ്ങൾ അത്രെ.

ഉ-ം 'ഇറ്റു' (ഉറ്റു) നോക്കി; 'തറ്റു' പോയി.

170. ശേഷമുള്ള ഊനക്രിയകളുണ്ടൊ?

മേൽ പറഞ്ഞ ഊനശുദ്ധക്രിയകൾ കൂടാതെ നാ
മങ്ങളുടെ ഗുണലക്ഷണങ്ങൾ മുതലായ വിശേ
ഷണങ്ങൾ കാണിക്കുന്നതിനായ്വരുന്ന അനേക
പഴയ ഊനക്രിയകൾ ഉണ്ടു. ഇവ ക്രിയ കാണി
ക്കുന്ന ഭാവത്തെ വിട്ടതുകൊണ്ടു മിക്കവാറും ഭൂത
ഭാവിശബ്ദന്യൂനങ്ങളും ഭൂതക്രിയാന്യൂനവും ഭാവ
രൂപവും പഴയ ക്രിയാനാമങ്ങളും ക്രിയാപുരുഷ
നാമങ്ങളും എന്നീരൂപങ്ങൾ മാത്രമെ ഉള്ളു. ചി
ലപ്പോൾ ഈ രൂപങ്ങളിലും ചിലതു പോയ്പൊയി
ട്ടു കാണും. ഇവറ്റിൽ, നൽ, ചെവ്. (=ചെം) വെ
ൾ, വൽ, പെരു, ചെറു, കുറു, ഇള, മുതു, പുതു, പ
ഴ, കടു ഇത്യാദി പ്രധാനം.

അവ്യയങ്ങൾ.

171. അവ്യയം എന്നതു എന്തു?

നാമത്തിന്നും ക്രിയക്കും വരുന്നപ്രകാരം അ
ക്ഷരവ്യയം മുതലായ മാറ്റങ്ങൾ വരാത്ത പദം
തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/135&oldid=181370" എന്ന താളിൽനിന്ന് ശേഖരിച്ചത്