ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 153 —
ചിലതുണ്ടു; അവ താഴെ കാണിച്ചവതന്നെ.
1. ധാതു സ്വരദീൎഘത്താൽ ഉണ്ടാക്കിയതു. |
തീൻ, ഊൺ, ചൂടു, പോർ, കേടു, വേറു, പാടു. |
2. അ, അം, അൻ, അൽ, അർ, ഇർ, മ, ഇ എന്ന പ്രത്യയങ്ങളാൽ ഉണ്ടാക്കി യ്തു. |
നില, വക, അകലം, കള്ളം, തു പ്പൽ, അടുക്കൽ, ഉലർ, ഓൎമ്മ, തോല്മ, പശിമ, പൊടി. |
3. തൽ, ത, തം, തി, എ ന്ന പ്രത്യയങ്ങളാലുണ്ടാ ക്കിയ ഭൂതരൂപങ്ങൾ. |
മീത്തൽ, പാച്ചൽ, ചീത്ത, ചേൎച്ച, നടത്തം, വെളിച്ചം, കൊയ്ത്തു, ഓ ത്തു, പാട്ടു, മാറ്റു, പൊറുതി, പ കുതി. |
4. വു, അവു, വി, പ്പു എ ന്ന പ്രത്യയങ്ങളാൽ ഉണ്ടാ ക്കിയ ഭാവരൂപങ്ങൾ. |
അറിവു, ചാവു, നോവു, ഒപ്പു, പി റപ്പു, വേൾവി, കളവു, ചെലവു, പിറവി. |