ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 203 —

iii.) ഭാവരൂപം; ഇതോടു കൂടെ 'ഏ,' 'ഉം,' അവ്യ
യങ്ങളും ചേരും.

ഉ-ം. ഇരിമ്പും തൊഴിലും 'ഇരിക്കെ' കെടും; ദ്രവ്യം 'വളരെ'
ഉണ്ടു; 'ആകവെ' നശിപ്പിക്കും; പെരികെ വളൎന്നു, ശൈലഗ
ഹ്വരം 'പോലെ' വാപിളൎന്നു.


iv.) പഴയതൊ ഊനമൊ ആയ്പോയ ചില ക്രിയ
കളിൽനിന്നു ഉത്ഭവിച്ച ചിലനാമങ്ങളുടെ ആ
ശ്രിത്രപ്രഥമകൾ; ഇവകളോടു സാധാരണയാ
യി 'എ' 'ഉം' അവ്യയങ്ങൾ ചേൎക്കുന്നതുമുണ്ടു.

ഉ-ം. 'ചെറ്റും' ഗ്രഹിച്ചീല; 'ഇച്ചൊന്നപോലെ' ഭവിക്കും; 'മു
റ്റും' ഗ്രഹിക്കാതെ; ചാക്കുകളെ 'ചുറ്റും' കെട്ടിച്ചു; 'നന്നേ' വ
ൎദ്ധിക്കും.


v.) 'എ' എന്ന അവ്യയത്തോടു കൂടിയൊ, കൂടാ
തെയൊ, ഉള്ള ഏതാൻ നാമങ്ങളുടെ ആശ്രിത
പ്രഥമകൾ.

ഉ-ം. 'ഗോകൎണ്ണം' പുക്കു; സേനയെ നാലു 'ദിക്കും' അയച്ചു; പു
ലർ'കാലമെ' എഴുന്നീറ്റു; 'ബുദ്ധിപൂൎവ്വം' അറിഞ്ഞു കൊടുത്തതും
അല്ല; അതു 'ഇങ്ങത്രെ’ വേണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/211&oldid=181446" എന്ന താളിൽനിന്ന് ശേഖരിച്ചത്