ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 207 —

iii. (കൎമ്മവിശേഷണമായ വളവിഭക്തി.) 'അതിലെ' നിധികൊ
ടുത്തില്ല;

iv. (ആഖ്യാവിശേഷണമായ പ്രതിസംജ്ഞനാമം.) ഏതും പണി
യില്ല;

v. (കൎമ്മവിശേഷണങ്ങളായ സംസ്കൃതനാമ വിശേഷണങ്ങൾ.)
നളനൃപതിചരിതം'ഇതു കലിമലവിനാശനം' നാനാരസാത്ഭുതം
ചൊൽക.


241. വാക്യങ്ങളൊ, ഉപവാക്യങ്ങളൊ, അല്ലാത്ത പലപദങ്ങൾ ഒ
ന്നായി വിശേഷണങ്ങളായിവരുന്നതു എങ്ങിനെ?

ഒരു നാമത്തോടു അപൂൎണ്ണ സംബന്ധക്രിയ ചേ
രുന്നതിനാൽ ഒരു വിശേഷണം ഉണ്ടാകുമാറു
ണ്ടു; ആ വിശേഷണം വാക്യവുമല്ല, ഉപവാക്യ
വുമല്ല *

ഉ-ം. 'വീരനാം മൌൎയ്യതനയൻ;' 'ആപട്ടണം നന്നായിപ്ര
കാശിച്ചു;' 'ഇങ്ങിനെയുള്ളപുരം;' എന്നായിൽ 'വീരനാം' 'ന
ന്നായി' 'ഇങ്ങിനെയുള്ള' എന്നവ വിശേഷണളാകുന്നു.


242. ഉപവാക്യങ്ങൾ എന്നവ എന്തു?

ഉപവാക്യത്തിൽ ഭിന്ന ആഖ്യയും, ആഖ്യാതവും
ഉണ്ടു; എന്നാൽ ക്രിയ അപൂൎണ്ണം തന്നെ.

* വിശേഷണങ്ങളായിവരുന്ന ക്രിയകൾക്കു ഭിന്ന ആഖ്യകൾ ഉ
ണ്ടായിരിക്കരുതു. ഭിന്ന ആഖ്യകൾ ഉണ്ടാകുന്ന പക്ഷം അവ ഉപവാ
ക്യങ്ങളായിതീരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/215&oldid=181450" എന്ന താളിൽനിന്ന് ശേഖരിച്ചത്