ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 213 —

5. (ഭാവരൂപോപവാക്യം.) പൂൎണ്ണതെളിവു എൻ്റെ പറ്റിൽ ഇ
രിക്കെ അവന്നായ് വിധിപ്പാൻ പാടുള്ളതല്ല;

6. (ക്രിയാനാമവളവിഭക്തിയിൽ അവസാനിക്കുന്ന ഉപവാ
ക്യം.) കല്മഷം ആകുന്നതു 'ധൎമ്മത്തെ മറക്കയാൽ';

7. (ക്രിയാപുരുഷനാമവളവിഭക്തിയിൽ അവസാനിക്കുന്ന ഉ
പവാക്യം.) 'ചൊന്നതിനെ' കേട്ടു.

245. വിശേഷണങ്ങളായ്നടക്കാത്ത ഉപവാക്യൾ ഏവ?

പ്രഥമ വിഭക്തിയിൽ ഉള്ള ക്രിയാനാമത്താലൊ
ക്രിയാപുരുഷ നാമത്താലൊ അവസാനിച്ച ഉ
പവാക്യം തന്നെ; ഇവ നാമങ്ങൾക്കു പകരം ആ
ഖ്യ ആഖ്യാതം കൎമ്മം എന്നവയായി പ്രയോ
ഗിക്കാം.

ഉ-ം. 'അതു ഇങ്ങുകൊണ്ടു പോരുകയും' വേണം; 'ഞാൻ പ
രിഗ്രഹിക്ക'യില്ല; 'കലികടക്ക'യായതു; 'മൎയ്യാദലംഘിക്ക'യോഗ്യ
മല്ല.


246. അധീനവാക്യം എന്നതു എന്തു?

അധീനവാക്യത്തിനു ഭിന്ന ആഖ്യ ആഖ്യാത
ങ്ങളും പൂൎണ്ണക്രിയയും ഉണ്ടായിരുന്നാലും, അതു
സ്വാതന്ത്ര്യമായി നില്ക്കാതെ മറ്റൊരു വാക്യത്തി
ൻ്റെ ആഖ്യ, കൎമ്മം വിശേഷണം എന്നിവറ്റി
ൻ്റെ സ്ഥാനത്തിൽ മാത്രം നില്ക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/221&oldid=181456" എന്ന താളിൽനിന്ന് ശേഖരിച്ചത്