ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 217 —

249. പ്രധാനവാക്യം എന്നതു എന്തു?

ഏതുവാക്യത്തിലെ ഒരു പദത്തിന്നു ഉപവാക്യമാ
കട്ടെ അധീനവാക്യമാകട്ടെ ആശ്രയിക്കുന്നു
വൊ, ആ വാക്യം തന്നെ ആ ഉപവാക്യത്തിന്നു
പ്രധാനവാക്യം.

ഉ-ം. മേൽ(242) പറഞ്ഞവാക്യങ്ങളിൽ, 'കല്മഷം ആകുന്നതു' 'ആ
രുമെഇല്ല'; 'ഞാൻ പോയീടുവൻ'; 'പിഴവരും'; 'പൊല്ലാത ഫലം
വരും;' എന്നവ തങ്ങളെ ആശ്രയിച്ച ഉപവാക്യങ്ങൾക്കു പ്രധാ
നവാക്യങ്ങൾ തന്നെ.


250. ഉപവിശേഷണങ്ങൾ ഏവ?

വിശേഷണങ്ങളും ഉപവിശേഷണങ്ങളും രൂ
പത്തിൽ ഒന്നുതന്നെ; പ്രയോഗത്തിൽ മാത്രം ഭേ
ദം; വിശേഷണത്തെയൊ, ഒന്നിനെക്കാൾ അ
ധികം പദമുള്ള വിശേഷണത്തിലുള്ള ഒരു പദ
ത്തെയൊ, വിശേഷിക്കുന്ന പദം ഉപവിശേഷ
ണംതന്നെ.

ഉ-ം. 'കാന്തനെ അന്വേഷിച്ചും കാന്താരങ്ങളിലെല്ലാം' എന്നതി
ൽ 'എല്ലാം' എന്നതു ഉപവിശേഷണം; 'വനാന്തരെ പുക്കനേരം
പെരിമ്പാമ്പുവന്നടുത്തു' എന്നതിൽ, 'വനാന്തരെ' 'പുക്ക' എന്ന
വ ഉപവിശേഷണങ്ങൾ.

251. പലവിശേഷണങ്ങളേയൊ, ഉപവിശേഷണങ്ങളെയൊ, എ
ങ്ങിനെ ചേൎക്കുന്നു?

ആഖ്യകളെയും, ആഖ്യാതങ്ങളെയും, ചേൎക്കുന്നതു
പോലെ 'ഉം' അവ്യയത്താലും (233)ൽ പറഞ്ഞി
രിക്കുന്ന മറ്റു പല മാതിരികളാലും, പല വിശേ
ഷണങ്ങളെയൊ, ഉപവിശേഷണങ്ങളെയൊ,
ചേൎക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/225&oldid=181460" എന്ന താളിൽനിന്ന് ശേഖരിച്ചത്