ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

ഉ, ഊ , ഒ, ഓ, ഔ, ഓഷ്ഠ്യ അ, ൟ ആറും ഓ
ഷ്ഠ്യസ്സ്വരങ്ങൾ തന്നെ.

25. അകാരം എത്രവിധം ഉള്ളതു?

ശുദ്ധ അകാരം താലവ്യാകാരം ൟ രണ്ടു വിധം
ഉള്ളതു; 'നല്ല,' 'പല,' 'തര' എന്നിങ്ങിനെയുള്ള
അകാരങ്ങളിൽ ആന്ത്യസ്വരം ശുദ്ധ അകാരം ത
ന്നെ; 'പറ,' 'അണ,' 'തല' ഇത്യാദികളിൽ തമിഴിൽ
ഐകാരവും മലയാഴ്മയിൽ താലവ്യാകാരവും കാണു
ന്നു; പദത്തെ നീട്ടിയാൽ അതു എകാരമായിമാറും.

ഉ-ം. 'തലെക്കു', 'മലെക്കൽ', 'അണെച്ചു' (എന്നാലും 'പറഞ്ഞു')

26. ഉകാരം എത്രവിധം ഉള്ളതു?

മുറ്റുകാരം, അരയുകാരം ൟ രണ്ടുവിധം ഉള്ളതു.

ഉ-ം. 'ശിശു', 'തെരു', 'വന്നു', ഇങ്ങിനെ ചില പദങ്ങളിൽ മുറ്റു
കാരം കേൾക്കുന്നു: അരയുകാരം എന്നതു അതിൻെറ ഹ്രസ്വത
നിമിത്തം ചിലരുടെ എഴുത്തിൽ ലോപിച്ചു പോകുന്നതുണ്ടു:

ഉ-ം. 'കൺ', 'കണ്ണു', 'കണ്ണ', 'കണ്ണ്', മീത്തൽ തൊട്ടുകുറിച്ചാലും
മതി.

പാട്ടിൽ നിത്യം മുറ്റുകാരം പോലെ തന്നെ എഴു
തുമാറുണ്ടു.

ഉ-ം. അതു-പൊഴുതു വീണു മരിച്ചു.

27. മറ്റു സ്വരങ്ങളുടെ ഉച്ചാരണത്തിൽ ഏതു വിശേഷമെങ്കിലും
ഉണ്ടൊ?

അകാരം 'അൻ,' 'അർ' എന്നതിലും 'ഗ,' 'ജ,'
'ഡ,' 'ദ,' 'ബ' എന്നിവകളോടും അവകളുടെ ഘോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/23&oldid=181257" എന്ന താളിൽനിന്ന് ശേഖരിച്ചത്