ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 251 —

281. ക്രിയാനാമത്തിൻ്റെ പ്രയോഗം എങ്ങിനെ?

ക്രിയാനാമം ഒരാഖ്യയെ ആശ്രയിച്ചു ആഖ്യ
ക്കു ആഖ്യാതമായി നില്ക്കുമ്പൊഴും 'ആം,' 'വേ
ണം' മുതലായ ക്രിയകളുടെ ആഖ്യയായിപ്രഥ
മയിൽ നില്ക്കുന്നതുമുണ്ടു.

ഉ-ം. 'നീ എഴുന്നെള്ളുക' വേണം; പത്തുയോജന ചാടാം; ഇതി
ൽ 'എഴുന്നെള്ളുക' എന്നതു ക്രിയാനാമം 'വേണം' എന്ന ക്രിയ
ക്കു ആഖ്യയായി പ്രഥമ വിഭക്തിയിൽ ഇരിക്കുന്നു; 'നീ' എന്ന
പ്രഥമ 'എഴുന്നെള്ളുക' എന്നതിന്നു ആഖ്യയായി 'നില്ക്കുന്നു 'വെ
ണം' എന്ന ക്രിയക്കു ആഖ്യയാനില്ക്കുന്നില്ല.' ഇപ്രകാരം തന്നെ,
'ആം' എന്നതിൻ്റെ ആഖ്യ അന്തൎഭവിച്ച 'ഇനിക്കു' എന്നതല്ല;
'ചാട' എന്നതു 'ആം' എന്നതിന്നു ആഖ്യ ആകുന്നു.

282. ഒന്നാം ക്രിയാനാമം എപ്പൊഴെങ്കിലും വിധി പ്രയോഗത്തിൽ
വരുമൊ?

ഒന്നാം ക്രിയാനാമം വിധിപ്രയോഗത്തിൽ വരും
എന്നാലും 'വേണം' എന്നുള്ള ക്രിയ അതിൻ്റെ
ആഖ്യാതമായിട്ടു അന്തൎഭവിച്ചു എന്നു കണ്ടുകൊ
ള്ളണം.

ഉ-ം. പാട്ടു പാടുക നീ=നീ പാട്ടു പാടുക വേണം.

283. ക്രിയാനാമത്തിന്നു മറ്റു പ്രയോഗങ്ങൾ ഉണ്ടൊ?

ഒന്നാമത്തെ ക്രിയാനാമം തൃതീയസപ്തമിപ്രത്യയ
ങ്ങളെയും, രണ്ടാം ക്രിയാനാമം ദ്വിതീയപ്രത്യയം
ഒഴികെ, സകല വളവിഭക്തിപ്രത്യയങ്ങളെയും
ധരിചിട്ടു, നാമത്തെ പോലെ തന്നെ നടക്കയും
ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/259&oldid=181494" എന്ന താളിൽനിന്ന് ശേഖരിച്ചത്