ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 253 —

ഉ-ം. 'പോക നല്ലതു'; 'രാമൻ സീതയെ വേൾക്കയിൽ' മുതലാ
യവ.

284. ഭൂതക്രിയാന്യൂനത്തിൻ്റെ പ്രയോഗം എങ്ങിനെ?

ഭൂതക്രിയാന്യൂനത്തിനു 1. ക്രിയകളുടെ തുടൎച്ച 2.
കാരണം, 3. കരണം, 4. സംഭാവന, 5. പ്രകാ
രം, 6. സമാസം ഈ ആറുപ്രയോഗങ്ങൾ ത
ന്നെ ഉണ്ടു.

1. ഉ-ം (ക്രിയകളുടെ തുടൎച്ച.) അകത്തു 'ചെന്നു' വാതിൽ 'അടച്ചു'
വടി 'എടുത്തു' നന്നെ അടിച്ചാൻ;

2. (കാരണം.) എന്തു'കണ്ടു' ഇത്ര ചിരിക്കുന്നു?

3. (കരണം.) 'ഞേന്നു' ചാവെൻ;

4. (സംഭാവന.) 'കുടിച്ചെ' തൃപ്തിയുള്ളു: 'താൻ'ചത്തു'മീൻ പിടി
ച്ചാൽ എന്തുലാഭം';

5. (പ്രകാരം.) 'ചിരിച്ചു'പറഞ്ഞു; 'ചുറ്റി'നടന്നു;

6. (സമാസത്തിൽ.) 'അടിച്ചു' തെളി; 'തീണ്ടി'ക്കുളി; 'നെട്ടാ'ട്ടം.


285. ഭാവിക്രിയാന്യൂനത്തിൻ്റെ പ്രയോഗം എങ്ങിനെ?

ഭാവിക്രിയാന്യൂനത്തിന്നു 1. അടുക്കുന്ന ക്രിയ,
2. ഫലം, 3. അഭിപ്രായം, 4. യോഗ്യത ഈ നാലു
പ്രയോഗങ്ങൾ പ്രധാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/261&oldid=181496" എന്ന താളിൽനിന്ന് ശേഖരിച്ചത്