ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 255 —
1. ഉ-ം. (അടുക്കുന്നക്രിയ.) 'മരിപ്പാൻ' മൂന്നുനാൾ അണഞ്ഞാൽ;
2. (ഫലം.) രാവണൻ സീതയെകൊണ്ടുപോയതു സ്വകുലം 'മുടി
പ്പാൻ';
3. (അഭിപ്രായം.) 'പറവാൻ' ഭാവിച്ചു;
4. (യോഗ്യത) 'കൊല്ലുവാൻ' തക്കകുറ്റം ചെയ്തു.
286. ശബ്ദന്യൂനത്തിൻ്റെ പ്രയോഗം എങ്ങിനെ?
നാമങ്ങളെ വിശേഷിക്കുന്നതിന്നു തന്നെ; എ
ന്നാൽ ശബ്ദന്യൂനങ്ങളാൽ ഉണ്ടായ്വരുന്ന അപൂ
ൎണ്ണവാക്യങ്ങളെ പൂൎണ്ണവാക്യങ്ങളോടു ചേൎക്കുന്ന
തിന്നും കൊള്ളിക്കാം. (310-ൽ നോക്കുക)
ഉ-ം. നാഥ'നില്ലാത്ത' പടയാകാ;
'കെട്ടിയിട്ട'പട്ടിക്കു കുപ്പയെല്ലാം ചോറു.
287. രണ്ടുശബ്ദന്യൂനങ്ങൾ നാമവിശേഷണത്തിന്നു ചേരുമൊ?
ദുൎല്ലഭമായ്വരും (ആചാരം'അല്ലാത്ത' 'വല്ലാത്ത' മോ
ഹം.) നല്ലമലയാളത്തിൽ ക്രിയാന്യൂനത്തെപ്പോ
ലെ ഉപയോഗിച്ചു വരുന്നു.
ഉ-ം. ഞാൻ'തിരിഞ്ഞുകാണാത്ത'പശു. എന്നാൽ 'ഞാൻ തിരിഞ്ഞ
കാണാത്ത പശു' എന്നു പറയുമാറില്ല.
288. ശബ്ദന്യൂനത്തിൻ്റെ ആഖ്യ എങ്ങിനെ?