ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 289 —

പൂൎണ്ണവ്യാകരിപ്പു രീതി.

അഗ്രജൻ ചൊന്നാനപ്പോൾ "ഭൂമിപാലന്മാരൊ
ട്ടും സുഗ്രഹന്മാരല്ലവൎക്കെങ്ങിനെ പക്ഷമെന്നും
ആഗ്രഹമെന്തന്നതും ആരംഭമെന്തന്നതും വ്യഗ്ര
മെന്നിയെ പാൎത്തു ബോധിപ്പാൻ എളതല്ല".
സോദരൻ ചൊന്നാനപ്പോൾ "അങ്ങുന്നു പറ
ഞ്ഞതും ആദരിക്കേണ്ടും പരമാൎത്ഥം എന്നിരിക്കിലും
വങ്കടൽകരെ ചെന്നു നില്ക്കുമ്പോൾ ശിവശിവ
സങ്കടം അതിൽ ഇറങ്ങീടുവാൻ എന്നു തോന്നും."

അഗ്രജൻ. നാമം, പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷ
ൻ പ്രഥമവിഭക്തി 'ചൊന്നാൻ' എന്ന ക്രിയാഖ്യാ
തത്തിൻ്റെ ആഖ്യ.
ചൊന്നാൻ. ക്രിയ, അബലം, സകൎമ്മകം, അനുസരണം, പൂ
ൎണ്ണം, ഭൂതകാലം, 'തു'വക, അഗ്രജൻ എന്ന ആഖ്യയു
ടെ ആഖ്യാതം (ലിംഗവചനങ്ങളാൽ പൊരുത്തം.)
'ഭൂമിപാലന്മാർ' മുതൽ 'എളുതല്ല' എന്നതു വരെ
കൎമ്മം.
അപ്പോൾ. സമാസിതനാമം, ആശ്രിതപ്രഥമ, കാലപ്രയോ
ഗം, 'ചൊന്നാൻ' എന്ന ക്രിയയെ ആശ്രയിച്ച വി
ശേഷണം.
ഭൂമിപാലന്മാർ. നാമം, പു:, ബ: വ:, പ്ര: പു:, പ്ര: വി:, 'സു
ഗ്രഹന്മാർ' എന്ന ആഖ്യാതത്തിൻ്റെ ആഖ്യ.
ഒട്ടും. നാമം, ആശ്രിതപ്രഥമ, പ്രമാണപ്രയോഗം, 'അ
ല്ല' എന്ന ക്രിയയുടെ വിശേഷണം.
ഉം. അവ്യയം (സംഖ്യാപൂൎണ്ണതപ്രയോഗം.)

19

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/297&oldid=181532" എന്ന താളിൽനിന്ന് ശേഖരിച്ചത്