ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 23 —
40. ആഗമം എന്നതു എന്തു?
രണ്ടു സ്വരങ്ങളുടെ നടുവെ വ്യഞ്ജനങ്ങളിൽ ഒ
ന്നു ചേൎത്താൽ ആഗമം തന്നെ; സാധാരണ
മായി ഇങ്ങിനെ ചേരുന്നതു 'യ,' 'വ' എന്നവറ്റി
ൽ ഒന്നു തന്നെ.
41. ലോപം എന്നതു എന്തു?
എഴുത്തുകളിൽ ഒന്നു പോയ്പൊയാൽ ലോപം ത
ന്നെ.
42. അകാരത്തിൽ പിന്നെ വരുന്ന ആഗമത്തിൻെറ ഉദാഹരണ
ങ്ങളെ ചൊല്ലുക?
പല + ആണ്ടും = പലവാണ്ടും,
അ + ഇടം = അവിടം, ചെയ്ത +ആറെ = ചെയ്തവാറെ. ഇങ്ങിനെ + വകാരവും |
അല്ല ഓ = അല്ലയൊ.
വന്ന ആൾ = വന്നയാൾ. ഇങ്ങിനെ യകാരവും. |
43. അകാരം ലോപിച്ചു പോകുമൊ?
അകാരം ലോപിച്ചു പോകും.
ഉ-ം. ഇല്ല ഏതും = ഇല്ലേതും.
'വെണ്ണ കട്ട ഉണ്ണി' = 'വെണ്ണകട്ടുണ്ണി'.
എന്നിങ്ങിനെ പാട്ടിൽ ലോപിച്ചു പോകിലുമാം.
44. യകാരം എവിടെ ആഗമമായി വരും?
യകാരം താലവ്യ-സ്വരങ്ങൾക്കു തുണയായിട്ടു ത
ന്നെ വരും.
ഉ-ം. വഴി + അരികെ = വഴിയിരികെ,
തീ + ഇതു = തീയിതു,
തല + ഓടു = തലയോടു,
കൈ + ഇട്ടു = കൈയിട്ടു.