ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

57 അവ്യയം എന്നതു എന്തു?

രൂപത്തിന്നു ഭേദം വരാത്ത പദം തന്നെ.

ഉ-ം. 'ഏ,' 'ഒ,' 'ഉം'.

രൂപഭേദം.

പ്രകൃതിപ്രത്യയങ്ങൾ.

58. പ്രകൃതി എന്നതു എന്തു?

ഒരു പദത്തിൻ്റെ പ്രത്യയങ്ങളെ എടുത്താറെ
ശേഷമായി നില്ക്കുന്ന മൂലാക്ഷരങ്ങൾ പ്രകൃതി
തന്നെ.

ഉ-ം. 'മരങ്ങൾ,' 'പൊരുതു,' എന്നുള്ളവറ്റിൽ 'മര,' 'പൊരു'.
എന്നുള്ളവ പ്രകൃതികൾ തന്നെ.

59. പ്രത്യയം എന്നതു എന്തു?

അൎത്ഥത്തിൽ അല്പമായിട്ടുള്ള വേറെ വേറെ ഭേദ
ങ്ങളെ വരുത്തിയതിനെ കാണിക്കേണ്ടതിന്നായി
ട്ടു അന്തത്തിൽ ചേരുന്ന അക്ഷരങ്ങൾ പ്രത്യ
യം തന്നെ; മേൽ പറഞ്ഞ ഉദാഹരണത്തിൽ
'അങ്ങൾ,' 'തു' എന്നവ പ്രത്യയങ്ങൾ തന്നെ.

നാമരൂപഭേദം.

ലിംഗവചനങ്ങൾ.

60. ലിംഗത്താൽ നാമങ്ങൾക്കുണ്ടാകുന്ന ഭേദം എത്രവകയുള്ളതു?

പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം, ഈ മൂ
ന്നുവകയുണ്ടു.

61. പുല്ലിംഗം എന്തു?

പുരുഷനെ അറിയിക്കുന്നതു പുല്ലിംഗം; [പല
പ്പൊഴും 'അൻ' പ്രത്യയം പുല്ലിംഗത്തെ കുറിക്കു
ന്നു]

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/41&oldid=181275" എന്ന താളിൽനിന്ന് ശേഖരിച്ചത്