ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

71. 'അർ,' 'കൾ.' ഈ രണ്ടു പ്രത്യയങ്ങളെ കൂട്ടി ചേൎക്കാമൊ?

ശിഷ്യൎകൾ=ശിഷ്യർകൾ; രാജാക്കന്മാർ=രാജാ
ക്കണ്മാർ;=രാജാക്കൾ+മാർ.

ഇത്യാദി രണ്ടുപ്രകാരത്തിലും കൂട്ടിച്ചേൎക്കാം.

72. സൂക്ഷ്മക്രമം തെറ്റി ഉണ്ടാക്കിയ ബഹുവചനരൂപങ്ങളും ഉണ്ടൊ?

ഉണ്ടു, ചിലതു പറയാം.

ഉ-ം.

നായ നായ്ക്കൾ
മകു മക്കൾ
പിള്ള പിള്ളകൾ പിള്ളർ
കിടാ കിടാക്കൾ കിടാങ്ങൾ
പൈതൽ പൈതങ്ങൾ
ആൺ ആങ്ങൾ ആണങ്ങൾ
പിശാചു പിശാചുകൾ പിശാചുക്കൾ
തമ്പുരാൻ തമ്പുരാക്കൾ തമ്പ്രാക്കന്മാർ

വിഭക്തികൾ.

73. വിഭക്തി എന്നതു എന്തു?

വാചകത്തിലുള്ള അനുഭവത്തിന്നു തക്കവണ്ണം
ചില പ്രത്യയങ്ങളെ ചേൎത്തു നാമരൂപത്തെ മാ
റ്റുന്നവിധം വിഭക്തി എന്നു പറയുന്നു.

74. എത്ര വിഭക്തികൾ ഉണ്ടു?

ഏഴു വിഭക്തികൾ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/47&oldid=181281" എന്ന താളിൽനിന്ന് ശേഖരിച്ചത്