ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

76 വളവിഭക്തിപ്രത്യയങ്ങളെ പ്രകൃതിയോടു ചേൎക്കുന്നതു എങ്ങി
നെ? *

ചില നാമങ്ങൾ (പ്രത്യേകം എല്ലാ ബഹുവച
നങ്ങൾ) പ്രഥമയോടൂ തന്നെ ചേൎക്കും.

ഉ-ം. രാമൻ, രാമനാൽ; ഗുരുക്കൾ ഗുരുക്കളുടെ;

ചിലതിന്നു ആദേശരൂപം എന്നുള്ള ഒരു വള
വിഭക്തിയുടെ പ്രകൃതി ഉണ്ടു; വളവിഭക്തിപ്ര
ത്യയങ്ങളെ ചേൎക്കുന്നതു ഇതോടു തന്നെ.

77. ആദേശരൂപം എങ്ങിനേ?

അമന്തങ്ങളും മറ്റും അനുസ്സ്വാരം വെടിഞ്ഞു 'ത്തു'
ധരിക്കുന്നു.

ഉ-ം. മരം എന്നതിൻ്റെ ആദേശരൂപം മര+ത്തു=മരത്തു.

*പ്രഥമനേർവിഭക്തി തന്നെ (സംബോധനപ്രഥമ പ്രഥമയു
ടെ ഒരു ഭേദം); പ്രഥമ ഒഴികെയുള്ള എല്ലാ വിഭക്തികൾക്കും വളവിഭ
ക്തികളെന്നു പേർ, എന്നാൽ.

പ്രഥമ. . . . . . . . . . ഉ-ം. രാമൻ

ദ്വിതീയ. . . . . . . . രാമനെ

തൃതീയി. . . . . . . രാമനാൽ

ചതുൎത്ഥി. . . . . രാമന്നു

പഞ്ചമി. . . . രാമനിൽനിന്നു

ഷഷ്ഠി. . . രാമൻ്റെ

സപ്തമി. . രാമനിൽ

എന്നിവിടെ കാണിച്ചപ്രകാ
രം പ്രഥമവിഭക്തി മാത്രം നേരെ നില്ക്കുന്നതുള്ളു; മറ്റുള്ള വിഭക്തിക
ളെല്ലാം വളഞ്ഞു വരുന്നവ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/51&oldid=181285" എന്ന താളിൽനിന്ന് ശേഖരിച്ചത്