ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

ഉ-ം. 'കൊടുക്കു', 'കേൾക്കു, 'കളിക്കു' എന്നുള്ളവ ബലം തന്നെ;
പ്രകൃതിക്കു ഈ 'ക്ക' എന്നു ചേൎന്നാറെ ഉണ്ടായതിന്നു ബലപ്രകൃ
തി എന്നും പറയാം.

103. അൎത്ഥത്തെ വിചാരിച്ചാൽ ക്രിയകൾ എത്രവകയുള്ളവ?

ക്രിയ, ഒരു കൎമ്മത്തിൽ ചേരേണ്ടതൊ ചേരേണ്ടാ
ത്തതൊ എന്നു വിചാരിക്കുന്ന സംഗതിയിൽ മെ
ൽ അകൎമ്മകം, സകൎമ്മകം, ഈ രണ്ടുവകയുണ്ടു;
'ഇരിക്ക', വരിക 'ചാക' മുതലായതിന്നു ദ്വിതീയ
യാകുന്ന കൎമ്മം ഇല്ലായ്കകൊണ്ടു അകൎമ്മകങ്ങൾ
തന്നെ, 'കൊടുക്ക', 'തരിക' മുതലായവ സകൎമ്മക
ങ്ങൾ സ്പഷ്ടം.

ഉ-ം. 'പുസ്തകത്തെ 'കൊടുത്തു', അരിയെ 'തരുന്നു'.

ക്രിയ ഉണ്ടായൊ, ഉണ്ടായിട്ടില്ലയൊ, എന്നു വി
ചാരിക്കുന്ന സംഗതിയിൽ അനുസരണം, നി
ഷേധം എന്നു രണ്ടുവകയായിട്ടു വിഭാഗിക്കാം.

ഉ-ം. 'വന്നു' എന്നുള്ളതു അനുസരണം; 'വരാഞ്ഞു' എന്നുള്ളതു നി
ഷേധം.

ത്രികാലങ്ങൾ.

104. ക്രിയക്കു എത്ര കാലങ്ങൾ ഉണ്ടു?

ഭൂതകാലം, വൎത്തമാനകാലം, ഭാവികാലം, ഈ മൂ
ന്നു തന്നെ.

ഭാവികാലം.

105. ഭാവികാലത്തിന്നു എത്ര രൂപങ്ങൾ ഉണ്ടു?

ഭാവികാലത്തിന്നു രണ്ടു രൂപങ്ങൾ ഉണ്ടു.

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/75&oldid=181310" എന്ന താളിൽനിന്ന് ശേഖരിച്ചത്