ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

106. ഒന്നാം ഭാവിരൂപം എങ്ങനെ?

പ്രകൃതിയോടൊ, ബലക്രിയയാൽ ബലപ്രകൃതി
യോടൊ, 'ഉം' പ്രത്യയം ചേൎത്താൽ ഒന്നാം ഭാവി
കാലം ആയ്വരുന്നു.

ഉ-ം. 'കിട്ടും', 'കേൾക്കും', 'പറക്കും'.

അബലക്രിയകളിൽ 'ഉം' എന്നും 'കും' എന്നും വരും.

ഉ-ം. 'കെടും', 'ചുടും', എന്നല്ലാതെ 'ചാകും', 'ആകും', 'പെരുകും',
'പഴകും'. മുതലായവ ഉണ്ടു.

107. രണ്ടാം ഭാവിക്കു എന്തുരൂപം ഉണ്ടു?

'ഉ,' 'ഊ,' എന്നീ വരുന്ന ഭാവിരൂപം ഉണ്ടു.

ഉ-ം. 'ഉള്ളു,' 'ഒക്കു,' 'നല്ലൂ,' 'പോരൂ,' 'വരൂ.'

108. ഉകാരത്തോടു വ്യഞ്ജനം ചേൎത്തിട്ടും രണ്ടാം ഭാവിയെ ഉണ്ടാ
ക്കാമൊ?

അബലക്രിയ പ്രകൃതികളിൽ 'വു,' ബലക്രിയ
പ്രകൃതികളിൽ 'ക്കു' നീക്കി, 'പ്പു' ചേൎക്കുന്നതിനാ
ൽ തന്നെ.

ഉ-ം. 1. 'ആവു,' 'കോൾവു'

2. 'കൊടുപ്പു,' 'വെപ്പു.'

അനുനാസികാന്തങ്ങളിൽ 'വു' എന്നതു 'മു' എ
ന്നതാകും.

ഉ-ം. 'കാണ്മു.'

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/77&oldid=181312" എന്ന താളിൽനിന്ന് ശേഖരിച്ചത്