ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

ഭൂതകാലം.

112. ഭൂതകാലത്തെ വരുത്തുന്നതു എങ്ങിനെ?

ഇകാരം തുകാരം ൟ രണ്ടക്ഷരങ്ങളിൽ ഒന്നു പ്ര
കൃതിയോടു ചേൎക്കുന്നതിനു തന്നെ.

ഭൂതത്തിൽ ബലപ്രകൃതി നടക്കുന്നില്ല.

113. ഇകാരത്താലുള്ള ഭൂതകാലം ഏതു ക്രിയകളിൽ വരും?

i.) പ്രകൃതി വ്യഞ്ജനദ്വിത്വമായാൽ അതിൽ പി
ന്നെ ഇകാരം ചേത്താൽ മതി.

ഉ-ം. 'തങ്ങു' എന്നുള്ള പ്രകൃതിയിൽ നിന്നു തങ്ങി എന്ന ഭൂതകാ
ലം ഉണ്ടാകും. ഇപ്രകാരംതന്നെ (മണ്ടു) 'മണ്ടി', ('ചിന്തു') 'ചി
ന്തി', (തുപ്പു) 'തുപ്പി)',

ii.) ദീൎഘസ്വരത്തിലും, രണ്ടു ഹ്രസ്വങ്ങളിലും, പി
ന്നെ 'ഇ' ചേൎത്താൽ മതി.

ഉ-ം. (കൂടു) 'കൂടി', (മാറു) 'മാറി', (കരുതു) 'കരുതി', (മരുവു) 'മ
രുവി'.

iii.) 'കു', 'ങ്ങു', എന്നന്തമുള്ള അകൎമ്മങ്ങളിലും അ
വറ്റിൽ നിന്നു ജനിക്കുന്ന 'ക്കു' എന്നന്തമുള്ള
സകൎമ്മങ്ങളിലും ഇകാരം വേണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/83&oldid=181318" എന്ന താളിൽനിന്ന് ശേഖരിച്ചത്