ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങളെല്ലാം ഇപ്പോൾത്തന്നെ ഫലത്തിൽ മുങ്ങിപ്പോയിരിക്കുന്നു. തൊഴിലാളിക്കു് സ്വത്തില്ല, ഭാര്യയും കുട്ടികളുമായുള്ള അവന്റെ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായുള്ള അവന്റെ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാതായിത്തീർന്നിരിക്കുന്നു. ആധുനികവ്യവസായങ്ങളിലെ അദ്ധ്വാനം , മൂലധനത്തിൻകീഴിലുള്ള ആധുനിക അടിമത്തം , ഫ്രാൻസിലെന്നപോലെ ഇംഗ്ലണ്ടിലും , ജർമ്മനിയിലെന്നപോലെ അമേരിക്കയിലും ഒന്നുതന്നെയാണു്. അതു് തൊഴിലാളിയിൽനിന്നു് ദേശീയസ്വഭാവത്തിന്റെ എല്ലാ ലാഞ്ഛനയും തുടച്ചുമാറ്റിയിരിക്കുന്നു. അവനെ സംബന്ധിച്ചടുത്തോളം , നിയമവും സദാചാരവും മതവുമെല്ലാം ബൂർഷ്വാ മുൻവിധികൾ മാത്രമാണു്. അവയുടെ ഓരോന്നിന്റെയും പിന്നിൽ അത്രതന്നെ ബൂർഷ്വാ താല്പര്യങ്ങൾ പകിയിരിക്കുന്നതായിട്ടാണു് അവൻ കാണുന്നതു്.

ഇതിനുമുമ്പ് ആധിപത്യം നേടിയിട്ടുള്ള എല്ലാ വർഗ്ഗങ്ങളും , തങ്ങൾ നേടിക്കഴിഞ്ഞ പദവിയെ ഉറപ്പിച്ചുനിർത്താൻ വേണ്ടി സമൂഹത്തെ ആകെ തങ്ങളെ ധനസമ്പാദനോപാധികൾക്കു് കീഴ്പ്പെടുത്താൻ നോക്കി. തങ്ങളുടെ സ്വന്തം പഴയ ധനസമ്പാദനരീതിയേയും തദ്വാരാ അതിനുമുമ്പുള്ള മറ്റെല്ലാ ധനസമ്പാദനരീതികളേയും നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെയല്ലാതെ തൊഴിലാളിവർഗ്ഗത്തിനു് സമൂഹത്തിന്റെ ഉല്പാദനശക്തികളുടെ നാഥന്മാരാകാൻ സാധിക്കുകയില്ല. നേടിയെടുക്കാനോ , കാത്തുരക്ഷിക്കാനോ അവർക്കു് തങ്ങളുടേതായി യാതൊന്നും തന്നെയില്ല. വ്യതക്തിപരമായ സ്വത്തിനുവേണ്ടിയുള്ള എല്ലാ രക്ഷാവ്യവസ്ഥകളേയും ഉറപ്പുകളേയും നശിപ്പിക്കുകയാണു് അവരുടെ ദൌത്യം.

ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങങളും ന്യൂനനപക്ഷങ്ങളുടേതോ , ന്യൂനപക്ഷതാല്പര്യങ്ങൾക്കുവേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളി പ്രസ്ഥാനമാകട്ടെ , ബഹൂഭൂരിപക്ഷത്തിന്റെ താല്പര്യത്തിനുവേമ്ടിയുള്ള, ബഹുഭൂരിപക്ഷത്തിന്റെ സ്വതന്ത്രവും ബോധപൂർവ്വവുമായ പ്രസ്ഥാനമാണു്. തങ്ങളുടെ മുകളിലുള്ള ഔദ്യോഗികസമൂഹത്തിന്റെ എല്ലാ അട്ടികളേയും വായുവിലേക്കു് എടുത്തെറിയാതെ , ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന തട്ടായ തൊഴിലാളി വർഗ്ഗത്തിനു് അനങ്ങാനാവില്ല , സ്വയം എഴുന്നേൽക്കാനാവില്ല.

തൊഴിലാളിവർഗ്ഗം ബൂർഷ്വാസിക്കെതിരായി നടത്തുന്ന സമരം , ഭാവത്തിലെങ്കിലും രൂപത്തിൽ ആദ്യം ഒരു ദേശീയ സമരമാണു്. ഒരോ രാജ്യത്തിലേയും തൊഴിലാളി വർഗ്ഗത്തിനു് ആദ്യമായി സ്വന്തം ബൂർഷ്വാസിയുമായി കണക്കു തീർക്കേണ്ടതുണ്ടല്ലോ.

തൊഴിലാളിവർഗ്ഗത്തിന്റെ വികാസത്തിലെ ഏറ്റവും സാമാ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/17&oldid=157870" എന്ന താളിൽനിന്ന് ശേഖരിച്ചത്