ന്യമായ ഘട്ടങ്ങളെ വിവരിക്കുന്ന അവസാരത്തിൽ , ഇന്നത്തെ സമൂഹത്തിനകത്തു് നീറിപ്പിടിച്ചുകൊണ്ടിരിക്കുന്നതും ഏറിയ തോതിലോ കുറഞ്ഞ തോതിലോ മൂടിവച്ചിരിക്കുന് തുമായ ആഭ്യന്തരയുദ്ധത്തെ , അതൊരു തുറന്ന വിപ്ലവമായി പൊട്ടിപ്പുറപ്പെടുന്ന ഘട്ടംവരെ, ബൂർഷ്വാവാസിയെ ബലാൽക്കാരേണ അട്ടിമറിക്കുന്നതിലൂടെ തൊഴിലാളിവർഗ്ഗത്തിന്റെ ആധിപത്യത്തിനുള്ള അടിത്തറയിടുകയെന്ന ഘട്ടംവരെ , നാം വരച്ചുകാണിച്ചുകഴിഞ്ഞു.
ഇതുവരെയുണ്ടായിട്ടുള്ള സമൂഹത്തിന്റെ എല്ലാ രൂപങ്ങളുടേയും അടിസ്ഥാനം മർദ്ദകവർഗ്ഗങ്ങളും മർദ്ദിതവർഗ്ഗളും തമ്മിലുള്ള ശത്രുതയാണെന്നു നാം കണ്ടുകഴിഞ്ഞുവല്ലോ. എന്നാൽ ഒരു വർഗ്ഗത്തെ മർദ്ദിക്കണമെങ്കിൽ , അടിമയായിട്ടെങ്കിലും ജീവിതം തുടർന്നുപോകേവേണ്ടി ചില ഉപാധികൾ അതിനു് ഉറപ്പുവരുത്തണം. അടിയായ്മയുടെ കാലഘട്ടത്തിൽ , അടിയാൻ നഗരസഭാംഗമായി സ്വയം ഉയയർന്നു, അതുപോലെ തന്നെ ഫ്യൂഡൽ - സ്വേച്ഛാപ്രഭുത്വത്തിന്റെ നുകത്തിൻകീഴിൽ പെറ്റിബൂർഷ്വായ്ക്കു് ബൂർഷ്വായായി വളരാൻ കഴിഞ്ഞു. നേരേമറിച്ചു് ഇന്നത്തെ തൊഴിലാളിയാകട്ടെ , വ്യവസ്ഥായം പുരോഗമിക്കുന്നതോടൊപ്പെ ഉയരുന്നതിനു പകരം സ്വന്തം വർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളിനിന്നുപോലും അധികമധികം അഃധപതിക്കുകാണു ചെയ്യുന്നതു്. അവർ പാപ്രായിത്തീരുന്നു. ജനസംഖ്യയെക്കാളും സമ്പത്തിനെക്കാളും എത്രയോ കൂടുതൽ വേഗത്തിൽ പാപ്പരത്തം വലരുന്നു. മേലിൽ സമൂഹത്തിലെ ഭരണവർഗ്ഗമായി നിലനിൽക്കാനും അതിന്റെ ജീവിതോപാധികളെ ഒരു പരമോന്നതനിയമമെന്നോണം സമൂഹത്തിന്റെ മേൽ അടിച്ചേൽപ്പിക്കാനും ബൂർഷ്വാസിക്കു് യോഗ്യതയില്ലെന്നു് അങ്ങിനെ തെളിയുന്നു. അതിനു ഭരിക്കാൻ അർഹതയില്ല, കാരണം അതിന്റെ അടിമയ്ക്കു് ആ അടിമത്തത്തിൻകീഴിൽപ്പോലും ഉപജീവനത്തിനു് ഉറപ്പുനൽകാൻ അതിനു കഴിവില്ല. അടിമ ബൂർഷ്വാസിയെ തീറ്റിപ്പോറ്റുന്നതിനുപകരം , അടിമയെ തീറ്റിപ്പോറ്റേണ്ടിവരുന്ന ഗതികേടാണു് ബൂർഷ്വാസിക്കു് വന്നുചേർന്നിട്ടുള്ളതു് . അത്രയും ആഴത്തിലേക്കു് അവൻ ആണ്ടുപോകുന്നതിനെ തടഞ്ഞുനിർത്താൻ ബൂർഷ്വാസിക്ക് സാധിക്കാതായിരുന്നു. ഈ ബൂർഷ്വാസിയുടെ കീഴിൽ സമൂങത്തിനു ജീവിക്കാൻ ഇനി സാദ്ധ്യമല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ , അതിന്റെ നിലനില്പു് സമൂഹവുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞു.
ബൂർഷ്വാസിയുടെ നിലനില്പിനും ആധിപത്യത്തിനുമുള്ള അനുപേക്ഷണീയമായ ഉപാധി മൂലധനത്തിന്റെ രൂപീകരണവും വർദ്ധനവുമാണു്. മൂലധനത്തിന്റെ ഉപാധിയാകട്ടെ , കൂലിവേലയും കൂ