ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

I
ബൂർഷ്വാകളും തൊഴിലാളികളും[1]

നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടേയും ചരിത്രം[2] വർഗ്ഗസമരചരിത്രമാണു്.

  1. സാമൂഹ്യോത്പാദനോപാധികളുടെ ഉടമകളും, കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനികമുതലാളികളുടെ വർഗ്ഗത്തെയാണു് ബൂർഷ്വാസി എന്ന പദംകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്. ഉല്പാദനോപാധികളൊന്നും സ്വന്തമായി ഇല്ലാത്തതിനാൽ ഉപജീവനാർത്ഥം തങ്ങളുടെ അദ്ധ്വാനശക്തി വിൽക്കാൻ നിർബ്ബന്ധിതരായ ആധുനിക കൂലിവേലക്കാരുടെ വർഗ്ഗത്തെയാണു് തൊഴിലാളിവർഗ്ഗം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗത്സിന്റെ കുറിപ്പു്.)
  2. അതായതു്, ലിഖിതചരിത്രം മുഴുവനുമെന്നർത്ഥം. മനുഷ്യസമൂഹത്തിന്റെ ലിഖിതചരിത്രത്തിനു മുമ്പുള്ള സാമൂഹ്യഘടനയെ സംബന്ധിച്ച വിവരങ്ങൾ 1847-ൽ മിക്കവാറും അജ്ഞാതമായിരുന്നു. പിന്നീടു് ഹക്സ്ത്ഹൗസൻ24 പൊതുഭൂവുടമസമ്പ്രദായം റഷ്യയിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. ചരിത്രത്തിൽ ട്യൂട്ടോണിക് വംശങ്ങളുടെയെല്ലാം ഉത്ഭവം ഈ പൊതുവുടമയെന്ന സാമൂഹ്യാടിത്തറയിൽ നിന്നാണെന്നു മൌറർ25 തെളിയിച്ചു. കാലക്രമേണ ഇന്ത്യ മുതൽ ഐർലണ്ടുവരെ എല്ലാരാജ്യങ്ങളിലും സമൂഹത്തിന്റെ അതിപ്രാചീനരൂപം ഗ്രാമസമുദായങ്ങളാണെന്നോ ആയിരുന്നുവെന്നോ തെളിഞ്ഞു. വംശത്തിന്റെ(genus) യഥാർത്ഥസ്വഭാവത്തേയും ഗോത്രവുമായി(tribe) അതിനുള്ള ബന്ധത്തേയും സംബന്ധിച്ച മോർഗന്റെ26 വിജയകരമായ കണ്ടുപിടുത്തം ഈ പ്രാചീനകമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ ആഭ്യന്തരഘടനയെ, അതിന്റെ മാതൃകാരൂപത്തിൽ അനാവരണം ചെയ്തു. ഈ പ്രാചീനസമുദായങ്ങളുടെ ശിഥിലീകരണത്തോടുകൂടി സമൂഹം വ്യത്യസ്തങ്ങളും പിന്നീടു പരസ്പരശത്രുക്കളുമായ വർഗ്ഗങ്ങളായി വേർപിരിയാൻ തുടങ്ങുന്നു. "കുടുംബം, സ്വകാര്യസ്വത്തു്, ഭരണകൂടം എന്നിവയുടെ ഉത്ഭവം" എന്ന ഗ്രന്ഥത്തിൽ ഞാൻ ഈ ശിഥിലീകരണപ്രക്രിയയെ വരച്ചുകാണിക്കാൻ ശ്രമിച്ചിട്ടുണ്ടു്. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്.)
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/2&oldid=157873" എന്ന താളിൽനിന്ന് ശേഖരിച്ചത്