ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

II
തൊഴിലാളികളും കമ്മ്യൂണിസ്റ്റുകാരും

മൊത്തത്തിൽ തൊഴിലാളികളുമായുള്ള ബന്ധത്തിൽ കമ്മ്യൂണിസ്റ്റുകാർ എവിടെ നിൽക്കുന്നു ?

മറ്റു തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കെതിരായ ഒരു പ്രത്യേക പാർട്ടിയായല്ല കമ്മ്യൂണിസ്റ്റുകാർ നിലകൊള്ളുന്നതു്.

തൊഴിലാളിവർഗ്ഗത്തിന്റെ ഒട്ടാകെ താല്പര്യങ്ങളിൽനിന്നു് വിഭിന്നവും വ്യത്യസ്തവുമായ യാതൊരു താല്പര്യവും അവർക്കില്ല.

തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിനും വാർത്തൊടുക്കുന്നതും എന്തെങ്കിലും വിഭാഗീയതത്വങ്ങൾ അവർ സ്ഥാപിക്കുന്നില്ല.

കമ്മ്യൂണിസ്റ്റുകാരെ മറ്റു തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽ നിന്നു് വേർതിരിക്കുന്നതു് ഇതു മാത്രമാണു് :

  1. വിവിധരാജ്യങ്ങളിലുള്ള തൊഴിലാളികളുടെ ദേശീയസമരങ്ങളിൽ, ദേശഭേദം നോക്കാതെ, തൊഴിലാളിവർഗ്ഗത്തിന്റെ ആകമാനമുള്ള പൊതുതാല്പര്യങ്ങളെ അവർ ചൂണ്ടിക്കാണിക്കുകയും മുന്നോട്ടു് കൊണ്ടുവരികയും ചെയ്യുന്നു.
  2. ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗം നടത്തുന്ന സമരത്തിന്റെ വിവിധഘട്ടങ്ങളിൽ പ്രസ്ഥാനത്തിന്റെ ഒട്ടാകെയുള്ള താല്പര്യങ്ങളെ എങ്ങും എന്നും അവർ പ്രതിനിധാനം ചെയ്യുന്നു.

അതുകൊണ്ടു്, ഒരു വശത്തു്, കമ്മ്യൂണിസ്റ്റുകാർ പ്രായോഗികമായി ഏതൊരു രാജ്യത്തും തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽവെച്ചു് എറ്റവും മുന്നണിയിൽ നിൽക്കുന്നതും, എറ്റവും നിശ്ചയദാർഢ്യമുള്ളതും മറ്റുള്ളവരെയെല്ലാം മുന്നോട്ടു് തള്ളിനീക്കുന്നതുമായ വിഭാഗമാണു്. മറുവശത്താകട്ടെ സൈദ്ധാന്തികമായി തൊഴിലാളിവർഗ്ഗബഹുജനങ്ങൾക്കില്ലാത്ത മെച്ചം അവർക്കുണ്ടു്. തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ മുന്നോട്ടു പോകാനുള്ള വഴി, ഉപാധികൾ, പരമമായ പൊതുഫലങ്ങൾ എന്നിവയെപ്പറ്റി അവർക്കു് വ്യക്തമായ ധാരണയുണ്ടു്.

കമ്മ്യുണിസ്റ്റുകരുടെ അടിയന്തരലക്ഷ്യം മറ്റെല്ലാ തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കുമുള്ള ലക്ഷ്യംതന്നെയാണു്. അതായതു്, തൊ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/20&oldid=157874" എന്ന താളിൽനിന്ന് ശേഖരിച്ചത്