ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഴിലാളികളെ ഒരു വർഗ്ഗമായി സംഘടിപ്പിക്കുക, ബൂർഷ്വാ മേൽക്കോയ്മയെ മറിച്ചിടുക, തൊഴിലാളിവർഗ്ഗം രാഷ്ട്രീയാധികാരം പിടിച്ചുപറ്റുക.

കമ്മ്യൂണിസ്റ്റ്കാരുടെ സൈദ്ധാന്തികനിഗമനങ്ങൾ സർവ്വലോകപരിഷ്ക്കർത്താവാകാനാഗ്രഹിക്കുന്ന ഏതെങ്കിലുമൊരാൾ കല്പിച്ചുണ്ടാക്കിയതേ കണ്ടുപിടിച്ചതോ ആയ ആശയങ്ങളെയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല.

നിലവിലുള്ള ഒരു വർഗ്ഗസമരത്തിൽനിന്നു്, നമ്മുടെ കൺമുമ്പിൽ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തിൽനിന്നു്, പൊന്തിവരുന്ന യഥാർത്ഥബന്ധങ്ങൾക്ക് സാമാന്യരൂപം നൽകുകയാണ് ആ നിഗമനങ്ങൾ ചെയ്യുന്നത്. നിലവിലുള്ള സ്വത്തുടമബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നത് കമ്മ്യൂണിസത്തിന്റെ ഒരു പ്രത്യേക സ്വഭാവവിശേഷമൊന്നുമല്ല.

ചരിത്രപരമായ സ്ഥിതിഗതികളിൽ മാറ്റം വരുന്നതിന്റെ ഫലമായി എല്ലാം സ്വത്തുടുമബന്ധങ്ങളും കഴിഞ്ഞ കാലത്ത് തുടർച്ചയായി ചരിത്രപരമായ മാറ്റത്തിനു വിധേയമായിട്ടുണ്ട്.

ഉദാഹരണത്തിനു് ഫ്രഞ്ചുവിപ്ലവം ബൂർഷ്വാസ്വത്തിനുവേണ്ടി ഫ്യൂഡൽസ്വത്തിനെ ഉച്ചാടനം ചെയ്തു.

പൊതുവിൽ സ്വത്തില്ലാതാക്കുകയല്ല, ബൂർഷ്വാ സ്വത്ത് ഇല്ലാതാക്കുകയാണ് കമ്മ്യൂണിസത്തിന്റെ സവിശേഷസ്വഭാവം, എന്നാൽ, വർഗ്ഗവൈരങ്ങളുടെ, കുറച്ചുപേർ വളരെപ്പേരെ ചൂഷണം ചെയ്യുന്നതിന്റെ, അടിസ്ഥാനത്തിൽ ഉല്പാദനം നടത്തുകയും ഉല്പന്നങ്ങൾ സ്വായത്തമാക്കുകയും ചെയ്യുക എന്ന സമ്പ്രദായത്തിന്റെ ഏറ്റവും പൂർണ്ണവും അന്തിമവുമായ രൂപമാണ് ആധുനിക ബൂർഷ്വാ സ്വകാര്യസ്വത്ത്.

ഈ അർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ സിദ്ധാന്തത്തെ ഒരൊറ്റ വാചകത്തിൽ ഇങ്ങനെ ചുരുക്കിപ്പറയാം സ്വകാര്യസ്വത്ത് ഇല്ലാതാക്കൽ.

ഒരാൾക്ക് സ്വന്തം പ്രയത്നത്തിന്റെ ഫലം എന്ന നിലയിൽ സ്വന്തമായി സ്വത്തു സമ്പാദിക്കാനുള്ള അവകാശത്തെ-വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യത്തിന്റെയും പ്രവർത്തനങ്ങളുടെയും സ്വാശ്രയത്വത്തിന്റെയും അടിത്തറയാണ് ഈ സ്വത്തെന്നു പറയുന്നു.-നശിപ്പിക്കാനാഗ്രഹിക്കുന്നു എന്നു കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളെ കുറ്റപ്പെടുത്താറുണ്ട്.

കഷ്ടപ്പെട്ടു നേടിയ, സ്വയമാർജ്ജിച്ച, സ്വന്തമായി സമ്പാദിക്കുന്ന സ്വത്ത്! സ്വത്തിന്റെ ബൂർഷ്വാരൂപത്തിനു മുമ്പുണ്ടായിരുന്ന, ചെറിയ കൈവേലക്കാരന്റെയും ചെറുകർഷകന്റെയും സ്വ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/21&oldid=157875" എന്ന താളിൽനിന്ന് ശേഖരിച്ചത്