ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വാഭാവികമായി എല്ലാവർക്കും പൊതുവിലുള്ളതായിത്തീരുകയെന്ന ഗതി സ്ത്രീകൾക്കും വന്നുചേരുമെന്ന നിഗമനത്തിലെത്താനേ അയാൾക്കു കഴിയുന്നുള്ളു.

വെറും ഉല്പാദനോപകരണങ്ങളായിരിക്കുകയെന്ന സ്ത്രീകളുടെ ഇന്നത്തെ നില അവസാനിപ്പിക്കുകയാണ് യഥാർത്ഥലക്ഷ്യമെന്നു് ഒരു നേരിയ സംശയംപോലും അയാൾക്കില്ല.

പോരെങ്കിൽ, കമ്മ്യൂണിസ്റ്റുകാർ സ്ത്രീകളെ പരസ്യമായും ഔദ്യോഗികമായും പൊതുവായുപയോഗിക്കാന പോവുകയാണെന്ന ഭാവത്തിൽ നമ്മുടെ ബൂർഷ്വാകൾ പ്രകടിപ്പിക്കുന്ന ധാർമ്മികരോഷത്തെക്കാൾ പരിഹാസ്യമായി മറ്റൊന്നുമില്ല. സ്ത്രീകളുടെ മേൽ പൊതുവുടമം ഏർപ്പെടുത്തേണ്ട യാതൊരാവശ്യവും കമ്മ്യൂണിസ്റ്റുകാർക്കില്ല. ഒട്ടുമുക്കാലും അനാദികാലം മുതൽക്കേ അതു നിലനിന്നുപോന്നിട്ടുണ്ട്.

സ്വന്തം കീഴിലുള്ള തൊഴിലാളികളുടെ ഭാര്യമാരേയും പുത്രികളേയും കൊണ്ടു സംതൃപ്തരാവാതെ-പൊതുവേശ്യകളുടെ കാര്യം പോകട്ടെ-നമ്മുടെ ബൂർഷ്വാകൾ അന്യോന്യം ഭാര്യമാരെ വ്യഭിചരിക്കുന്നതിൽ അങ്ങേയറ്റം ആനന്ദംകൊള്ളുന്നു.

ബൂർഷ്വാ വിവാഹം വാസ്തവത്തിൽ പൊതുഭാര്യാത്വസമ്പ്രദായമാണ്. അപ്പോൾ കപടനാട്യത്തോടെ ഒളിച്ചുവച്ചിട്ടുള്ള, സ്ത്രീകളെ പൊതുവായി ഉപയോഗിക്കുന്ന ഏർപ്പാടിന്റെ സ്ഥാനത്ത് അതിനെ പരസ്യമായി നിയമവിധേയമാക്കാൻ ആഗ്രഹിക്കുന്നു എന്നു മാത്രമേ വേണമെങ്കിൽ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി ആക്ഷേപിക്കാൻ കഴിയുകയുള്ളു. ഏതായാലും , ഇന്നത്തെ ഉല്പാദനസമ്പ്രദായം അവസാനിപ്പിച്ചാൽ, ആ സമ്പ്രദായത്തിന്റെ സന്തതിയായ പൊതുഭാര്യാത്വവും-അതായത് രഹസ്യവും പരസ്യവുമായ വ്യഭിചാരവും-അവസാനിക്കുമെന്ന് സ്വയംവ്യക്തമാണ്.

കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള മറ്റൊരു ആക്ഷേപം , അവർ രാജ്യങ്ങളേയും ദേശീയജനസമുദായങ്ങളേയും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്.

തൊഴിലാളികൾക്കു രാജ്യമില്ല. അവർക്കില്ലാത്തത് അവരിൽനിന്നും നമുക്ക് എടുക്കാനാവില്ല. തൊഴിലാളിവർഗ്ഗത്തിനാദ്യമായി രാഷ്ട്രീയാധിപത്യം നേടേണ്ടതുള്ളതുകൊണ്ട് , രാഷ്ട്രത്തിന്റെ നേതൃത്വവർഗ്ഗമായി ഉയരേണ്ടതുള്ളതുകൊണ്ട് , സ്വയം രാഷ്ട്രമായിത്തീരേണ്ടതുള്ളതുകൊണ്ട് , അത് അത്രത്തോളം ദേശീയമാണ്-പക്ഷേ, ആ വാക്കിന്റെ ബൂർഷ്വാ അർത്ഥത്തിലല്ല.

ബൂർഷ്വാസിയുടെ വളർച്ചയുടെ വ്യാപാരസ്വാതന്ത്ര്യത്തിന്റെ , ലോകകമ്പോളത്തിന്റെ, ഉല്പാദനരീതിയിലും , തദനുസൃതമായി ജീവിതസാഹചര്യങ്ങളിലും ഉണ്ടായിട്ടുള്ള ഐകരൂപ്യത്തിന്റെ ഫലമാ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/27&oldid=157881" എന്ന താളിൽനിന്ന് ശേഖരിച്ചത്