ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യി ദേസഭേദങ്ങളും ജനതകൾ തമ്മിലുള്ള വൈരങ്ങളും ദിനംപ്രതി അധികമധികം അപ്രത്യക്ഷരായിക്കൊണ്ടുവരികയാണ്.

തൊഴിലാളിവർഗ്ഗത്തിന്റെ ആധിപത്യം , അവ ഇനിയും കൂടുതൽ വേഗത്തിൽ അപ്രത്യക്ഷമാവാൻ ഇടയാക്കും. തൊഴിലാളിവർഗ്ഗത്തിന്റെ മോചനത്തിനുള്ള ആദ്യത്തെ ഉപാധികളിലൊന്നു് , മുന്നണിയിൽ നിൽക്കുന്ന പരിഷ്കൃതരാജ്യങ്ങളെങ്കിലും ഏകോപിച്ചു പ്രവർത്തിക്കണമെന്നതാണ്.

ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ചൂഷണംചെയ്യുന്നതിനു അറുതിവരുത്തുന്ന അതേ തോതിൽത്തന്നെ ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ചൂഷണംചെയ്യുന്നതിനും അറുതിവരും. ഒരു രാഷ്ട്രത്തിനകത്തെ വർഗ്ഗങ്ങൾ തമ്മിലുള്ള വൈരമില്ലാതാകുന്ന അതേ തോതിൽത്തന്നെ ഒരു രാഷ്ട്രത്തിനു് മറ്റൊരു രാഷ്ട്രത്തോടുള്ള ശത്രുതയുമില്ലാതാകും.

മതപരവും ദാർശനികവും പൊതുവിൽ പ്രത്യയശാസ്ത്രപരവുമായ നിലപാടിൽനിന്നു് കമ്മ്യൂണിസത്തിനെതിരായി കൊണ്ടുവന്നിട്ടുള്ള ആക്ഷേപങ്ങൾ കാര്യമായ പരിശോധന അർഹിക്കുന്നില്ല.

മനുഷ്യന്റെ ഭൗതികജീവിതത്തിൽ , അവന്റെ സാമൂഹ്യബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും , ഉണ്ടാവുന്ന ഓരോ മാറ്റത്തോടുംകൂടി അവന്റെ ആശയങ്ങളും അഭിപ്രായങ്ങളും ധാരണകളും - ഒറ്റ വാക്കിൽ പറഞ്ഞാൽ, അവന്റെ, ബോധം-മാറുന്നുണ്ടെന്നു മനസ്സിലാക്കാൻ അഗാധമായ അന്തർജ്ഞാനം ആവശ്യമാണോ ?

ഭൗതികോല്പാദനം മാറുന്നതനുസരിച്ചു് , ബുദ്ധിപരമായ ഉല്പാദനത്തിന്റെ സ്വഭാവവും മാറുന്നുണ്ടെന്നല്ലേ ആശയങ്ങളുടെ ചരിത്രം തെളിയിക്കുന്നത് ? ഓരോ കാലഘട്ടത്തിലേയും ഭരിക്കുന്ന ആശയങ്ങൾ എല്ലായ്പോഴും അന്നത്തെ ഭരണാധികാരവർഗ്ഗത്തിന്റെ ആശയങ്ങളായിരുന്നു.

സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുന്ന ആശയങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/28&oldid=157882" എന്ന താളിൽനിന്ന് ശേഖരിച്ചത്