ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തെപ്പറ്റിയുള്ള ആശയങ്ങൾ വിജ്ഞാനത്തിന്റെ തുറയിഷ സ്വതന്ത്രമായ മത്സരത്തിന്റെ വാഴ്ചയ്ക്കു പ്രകടരൂപം നൽകുക മാത്രമാണ് ചെയ്തത്.

"തീർച്ചയായും മതപരവും സദാചാരപരവും ദാർശനികവും നീതിശാസ്ത്രപരവുമായ ആശയങ്ങൾ ചരിത്രപരമായ വികാസത്തിനിടയിൽ മാറിയിട്ടുണ്ട്. പക്ഷേ , മതവും സദാചാരവും ദർശനവും രാഷ്ട്രമീമാംസയും നിയമവും ഈ മാറ്റത്തെ നിരന്തരം അതിജീവിച്ചിട്ടുമുണ്ട് " എന്നു പറയുമായിരിക്കും.

"പോരെങ്കിൽ സമൂഹത്തിന്റെ എല്ലാ അവസ്ഥകൾക്കും സാമാന്യമായ ചില സനാതനസത്യങ്ങളുണ്ട്.-സ്വാതന്ത്ര്യം , നീതി മുതലായവ. എന്നാൽ കമ്മ്യൂണിസം അവയെ പുതിയൊരടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കുന്നതിനു പകരം സനാതനസത്യങ്ങളെ ഇല്ലാതാക്കുന്നു. എല്ലാ മതത്തേയും എല്ലാ സദാചാരത്തേയും നശിപ്പിക്കുന്നു. അതുകൊണ്ട് മുമ്പുള്ള എല്ലാ ചരിത്രാനുഭവങ്ങൾക്കും വിരുദ്ധമായിട്ടാണതു പ്രവർത്തിക്കുന്നത്. "

ഈ ആരോപണത്തിന്റെ രത്നച്ചുരുക്കമെന്താണ് ? എല്ലാ ഭൂതകാലസമൂഹത്തിന്റേയും ചരിത്രം വർഗ്ഗവൈരങ്ങളുടെ , വിവിധകാലഘട്ടങ്ങളിൽ വിവിധരൂപങ്ങൾ കൈക്കൊണ്ടിട്ടുള്ള വൈരങ്ങളുടെ വളർച്ചയിലടങ്ങിയിരിക്കുന്നു.

എന്നാൽ അവ കൈക്കൊണ്ടിട്ടുള്ള രൂപം എന്തുതന്നെയായിരുന്നാലും കഴിഞ്ഞ കാലഘട്ടങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്-സമൂഹത്തിന്റെ ഒരു വിഭാഗം മറ്റേ വിഭാഗത്തെ ചൂഷണം ചെയ്തിരുന്നു എന്ന വസ്തുത. അപ്പോൾ പണ്ടുകാലങ്ങളിലെ സാമൂഹ്യബോധത്തിനു് എത്രതന്നെ ബാഹുല്യവും വൈവിദ്ധ്യവുമുണ്ടായിരുന്നാലും , അത് പൊതുരൂപങ്ങളുടെ അഥവാ സാമാന്യ ആശയഗതികളുടെ, അതിരുകൾക്കുള്ളിൽ ഒതുങ്ങിനിന്നുകൊണ്ടാണു പ്രവർത്തിച്ചിരുന്നതെന്നതിൽ അത്ഭുതമില്ല. വർഗ്ഗവൈരങ്ങൾ പൂർണ്ണമായും തിരോധാനം ചെയ്താലല്ലാതെ ആ ആശയങ്ങൾ തികച്ചും അപ്രത്യക്ഷമാവുകയില്ല.

പരമ്പരാഗതമായ സ്വത്തുടമബന്ധങ്ങളിൽനിന്നുള്ള ഏറ്റവും സമൂലമായ വിച്ഛേദനമാണ് കമ്മ്യൂണിസ്റ്റ് വിപ്ലവം. ആപ്പോൾ അതിന്റെ വളർച്ചയിൽ പരമ്പരാഗതമായ ആശയങ്ങളിൽനിന്നു് ഏറ്റവും സമൂലമായ വിച്ഛേദനമുണ്ടാവുന്നതിൽ അത്ഭുതമില്ല.

കമ്മ്യൂണിസത്തോടുള്ള ബൂർഷ്വാ ആക്ഷേപങ്ങളെപ്പറ്റിയുള്ള പരമാർശം നമുക്ക് അവസാനിപ്പിക്കാം.

തൊഴിലാളിവർഗ്ഗത്തെ ഭരണാധികാരിവർഗ്ഗത്തിന്റെ നിലയിലേക്കുയർത്തുക. ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തിൽ വി

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/29&oldid=157883" എന്ന താളിൽനിന്ന് ശേഖരിച്ചത്