ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാണ്, ജർമ്മൻ ഫിലിസ്റ്റൈനുകളുടെ താല്പര്യത്തെയാണ്, നേരിട്ട് പ്രതിനിധാനം ചെയ്‌തത്. ജർമ്മനിയിൽ നിലവിലുള്ള സ്ഥിതിഗതികളുടെ സാമൂഹ്യാടിസ്ഥാനം പെറ്റി ബൂർഷ്വാവർഗ്ഗമാണ്. 16-ആം നൂറ്റാണ്ടിന്റെ അവശിഷ്ടമായ ഈ വർഗ്ഗം പിന്നീട് പല രൂപത്തിലും കൂടെക്കൂടെ തല പൊക്കിക്കൊണ്ടിരുന്നു.

ഈ വർഗ്ഗത്തെ വെച്ചുപുലർത്തുകയെന്ന് വെച്ചാൽ ജർമ്മനിയിലെ നിലവിലുള്ള സ്ഥിതിഗതികളെ വച്ചുപുലർത്തുകയെന്നർത്ഥമാണ്. ബൂർഷ്വാസിയുടെ വ്യാവസായികവും രാഷ്‌ട്രീയവുമായ ആധിപത്യം ഈ വർഗ്ഗത്തിന്റെ മുമ്പിൽ നിസ്സംശയമായ വിനാശത്തിന്റെ ഭീഷണിയുയർത്തി. ഒരു ഭാഗത്ത് മൂലധനകേന്ദ്രീകരണത്തിൽ നിന്നും മറുഭാഗത്ത് വിപ്ലവകാരിയായ തൊഴിലാളി വർഗ്ഗത്തിന്റെ ആവിർഭാവത്തിൽ നിന്നും ഉളവായതായിരുന്നു ആ ഭീഷണി. "സത്യ" സോഷ്യലിസം ഒരൊറ്റ വെടിക്ക് ഈ രണ്ടു പക്ഷികളെയും കൊല്ലുമെന്ന് തോന്നി. അത് ഒരു പകർച്ചവ്യാധി പോലെ പടർന്ന് പിടിച്ചു.

വാഗ്‌ധോരണിയുടെ പുഷ്പങ്ങൾ തുന്നിപ്പിടിപ്പിച്ചതും നിർജ്ജീവവികാരങ്ങളുടെ മഞ്ഞുതുള്ളികളിൽ മുക്കിയെടുത്തതുമായ ഊഹാപോഹ ചിലന്തിവലയുടെ പട്ടുടയാട - വെറും എല്ലും തോലുമായിത്തീർന്നിട്ടുള്ള തങ്ങളുടെ ദയനീയ ‘സനാതനസത്യങ്ങളെ’ കെട്ടിപ്പൊതിയുവാൻ ജർമ്മൻ സോഷ്യലിസ്റ്റുകാർ ഉപയോഗിച്ച ആദ്ധ്യാത്മിക പട്ടുടയാട - അത്തരക്കാരായ പൊതുജനങ്ങൾക്കിടയിൽ അവരുടെ ചരക്കിന്റെ ചെലവു വർദ്ധിപ്പിക്കുവാൻ അത്ഭുതകരമാം വിധം സഹായിച്ചു.

അതോടൊപ്പം, പെറ്റിബൂർഷ്വാ ഫിലിസ്റ്റൈൻ വർഗ്ഗത്തിന്റെ വാചമടിക്കുന്ന പ്രതിനിധിയായി പ്രവർത്തിക്കുകയാണ് സ്വന്തം ധർമ്മമെന്ന് ജർമ്മൻ സോഷ്യലിസം അധികമധികം അംഗീകരിക്കുകയും ചെയ്തു.

ജർമ്മൻ രാഷ്‌ട്രമാണ് മാതൃകാരാഷ്‌ട്രമെന്നും, അല്പനായ ജർമ്മൻ ഫിലിസ്റ്റൈനാണ് മാതൃകാമനുഷ്യനെന്നും അത് പ്രഖ്യാപിച്ചു. ഈ മാതൃകാമനുഷ്യന്റെ അധമമായ എല്ലാ അല്പത്തത്തിനും, അതിന്റെ യഥാർത്ഥ സ്വഭാവത്തിന് വിപരീതമായി, നിഗൂഢവും കൂടുതൽ ഉയർന്നതുമായ ഒരു സോഷ്യലിസ്റ്റ് വ്യാഖ്യാനം അത് നൽകി. കമ്മ്യൂണിസത്തിന്റെ "മൃഗീയമാംവിധം നശീകരണാത്മകമായ" പ്രവണതകളെ നേരിട്ടെതിർക്കുകയും എല്ലാ വർഗ്ഗസമരങ്ങളോടും അതിനുള്ള അതി കഠിനവും നിക്ഷ്പക്ഷവുമായ അവജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുകയെന്ന അങ്ങേയറ്റത്തെ നിലവരെ അത് പോയി. സോഷ്യലിസ്റ്റ് സാഹിത്യമെന്നും കമ്മ്യൂണിസ്റ്റ് സാഹിത്യമെന്നും പേര് പറഞ്ഞിന്ന് (1847) ജർമ്മനിയിൽ പ്രചരിച്ച് വരുന്ന പ്ര

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/39&oldid=157894" എന്ന താളിൽനിന്ന് ശേഖരിച്ചത്