സിദ്ധീകരണങ്ങളിൽ അല്പം ചിലതൊഴിച്ച് ബാക്കിയുള്ളതെല്ലാം തന്നെ നാറിപുളിച്ചും ചുണകെട്ടതുമായ ഈ സാഹിത്യശാഖയിൽ പെട്ടതാണ്.[1]
2.യാഥാസ്ഥിതിക അഥവാ ബൂർഷ്വാ സോഷ്യലിസം
ബൂർഷ്വാ സമൂഹത്തിന്റെ തുടർച്ചയായ നിലനിൽപ്പ് സുരക്ഷിതമാക്കുന്നതിനുവേണ്ടി ബൂർഷ്വാസിയിൽ ഒരു വിഭാഗം സാമൂഹ്യമായ അവശതകൾ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു.
ധനശാസ്ത്രജ്ഞൻമാർ, പരോപകാരികൾ, മനുഷ്യസ്നേഹികൾ, തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി ഭേദപ്പെടുത്തുന്നവർ, ധർമ്മസ്ഥാപന സംഘാടകർ, ജന്തുഹിംസാ നിവാരണ സംഘക്കാർ, മദ്യവർജ്ജനഭ്രാന്തന്മാർ, എല്ലാ തരത്തിലുംപെട്ട തട്ടിപ്പുകാരായ പരിഷ്കരണവാദികൾ എല്ലാം ഈ വിഭാഗത്തിൽപ്പെട്ടവരാണ്. മാത്രമല്ല, ഈ രൂപത്തിലുള്ള സോഷ്യലിസത്തെ സമ്പൂർണ്ണ വ്യവസ്ഥകളായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ സോഷ്യലിസ്റ്റ് രൂപത്തിന്റെ ദൃഷ്ടാന്തമായി നമ്മുക്ക് പ്രുദോന്റെ 'ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്ര'മെടുക്കാം.
ആധുനിക സാമൂഹ്യസ്ഥിതികളുടെ ഫലമായുണ്ടാകുന്ന സമരങ്ങളും ആപത്തുകളും ഇല്ലാതെ അവയുടെ ഗുണങ്ങളെല്ലാം കിട്ടണമെന്നാണ് സോഷ്യലിസ്റ്റ് ബൂർഷ്വാകളുടെ മോഹം. നിലവിലുള്ള സമൂഹത്തിലെ വിപ്ലവശക്തികളേയും ശിഥിലീകരണഘടകങ്ങളേയും ഒഴിച്ചുനിർത്തിക്കൊണ്ട് ഈ സമൂഹത്തെ നിലനിർത്തണമെന്ന് അവർ ആഗ്രഹിക്കുന്നു. തൊഴിലാളിവർഗ്ഗമില്ലാത്ത ഒരു ബൂർഷ്വാസിക്കുവേണ്ടിയാണ് അവർ ആശിക്കുന്നത്. തങ്ങൾ പരമാധികാരികളായിട്ടുള്ള ലോകമാണ് ഏറ്റവും മെച്ചപ്പെട്ടതെന്ന് ബൂർഷ്വാസി സ്വാഭാവികമായും ധരിക്കുന്നു. സുഖകരമായ ഈ ധാരണയെ ബൂർഷ്വാസോഷ്യലിസം ഏതാണ്ട് സമ്പൂർണ്ണമായ വിവിധവ്യവസ്ഥകളാക്കി വളർത്തിയിട്ടുണ്ട്. ഇത്തരമൊരു വ്യവസ്ഥ നടപ്പാക്കണമെന്നും അങ്ങനെ പുതിയൊരു സാമൂഹ്യയരൂശലമിലേക്ക്
- ↑ 1848-ലെ വിപ്ലവകൊടുങ്കാറ്റു് ഈ വൃത്തികെട്ട പ്രവണതയെ മുഴുവൻ അടിച്ചുമാറ്റുകയും അതിന്റെ ഉപജ്ഞാതാക്കൾക്കു് വീണ്ടും സോഷ്യലിസത്തിൽ കൂടുതൽ കൈകടത്താനുള്ള ആഗ്രഹം ഇല്ലാതാക്കുകയും ചെയ്തു. ഈ പ്രവണതയുടെ പ്രമുഖപ്രതിനിധിയും വിശിഷ്ടമാതൃകയും മി.കാറൽ ഗ്ര്യുൻ33 ആണു്. (1890-ലെ ജർമ്മൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)